ഇടതുപക്ഷ അനുകൂല ജീവനക്കാരും അധ്യാപകരും ഇന്നു പണിമുടക്കും

ശമ്പള പരിഷ്‌കരണവും സിവില്‍ സര്‍വീസിന്റെ സംരക്ഷണവും ആവശ്യപ്പെട്ട് ഇടതുപക്ഷ അനുകൂല സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്നു പണിമുടക്കും. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
പണിമുടക്കു വിജയമാക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ജനറല്‍ കണ്‍വീനര്‍ പി.എച്ച്.എം. ഇസ്മയിലും അധ്യാപകസമര സമിതി ജനറല്‍ കണ്‍വീനര്‍ എസ്. വിജയകുമാറും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പണിമുടക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. യുഡിഎഫ് അനുകൂല സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. അനാവശ്യ സമരം തള്ളിക്കളയണമെന്ന് യുഡിഎഫ് അനുകൂല സംഘടനകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















