മദ്യലഹരിയിലല്ല കൊന്നത്... വഴിവിട്ട ബന്ധം ചോദ്യം ചെയ്തതില്‍ പ്രകോപിതനായി നാലുപേരെ കുത്തി; പിടിക്കപ്പെടുമെന്നായപ്പോള്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം ആനപ്പാറ കാരിക്കുന്ന് ലക്ഷംവീട് കോളനിയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഗൃഹനാഥനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനപ്പാറ കാരിക്കുന്ന് ലക്ഷംവീട് കോളനിയില്‍ സുരന്‍ എന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ (42) ആണ് ഞായറാഴ്ച രാത്രി കുത്തേറ്റ് മരിച്ചത് സംഭവത്തിനുശേഷം ഒളിവില്‍ പോയ അയല്‍വാസിയായ ഷൈജു (29)വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. സുരേഷിന്റെ മകന്‍ സുമേഷ് (20) സുഹൃത്തും അയല്‍വാസിയുമായ അഞ്ജുലാല്‍ (20) ഗോപി (59) എന്നിവര്‍ കുത്തേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മദ്യലഹരിയില്‍ യുവാവ് നാലുപേരെ കുത്തിയെന്നായിരുന്നു അന്നത്തെ പ്രചരണം. മദ്യലഹരിയിലായിരുന്ന ഷൈജു തന്റെ വീടിനു സമീപം നില്‍ക്കുന്നതു കണ്ട് സുമേഷ് ചോദ്യം ചെയ്തു. ഇതുകണ്ട് സുമേഷിന്റെ അച്ഛന്‍ സുരേഷ് ഇറങ്ങിവന്നു. വാക്കുതര്‍ക്കം മൂത്തതോടെ ഷൈജു കത്തി കൊണ്ട് ഇരുവരേയും കുത്തിയെന്നാണ് പ്രചരിച്ചത്. ഇതു തടയാനെത്തിയ അഞ്ജുലാലിനും ഗോപിക്കും കുത്തേറ്റു.
എന്നാല്‍ മരണമടഞ്ഞ സുരേഷ്‌കുമാറിന്റെ ഭാര്യയുമായി ഷൈജുവിന്റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















