വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

തിരുവനന്തപുരം പോത്തന്‍കോടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ആണ്ടൂര്‍കോണത്ത് ചന്ദ്രദേവ് എന്നയാളാണ് അറസ്റ്റിലായത്. സംഭവം ഉണ്ടാകുന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്. ഉച്ചയ്ക്ക് പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് അറിഞ്ഞ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു തുടര്‍ന്ന് പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി ഓടി രക്ഷപെട്ടു. ഒളിവിലായിരുന്ന പ്രതിയെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















