ആ അച്ഛനതു സഹിച്ചില്ല... മകന്റെ പ്രണയത്തെ പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തി; മകനേയും കൂട്ടി പാറമടയില്‍ വണ്ടി ഇടിച്ചിറക്കി

പാറക്വാറിയിലെ കയത്തിലേക്ക് കാര്‍ ഓടിച്ചിറക്കി അച്ഛനും മകനും ജീവനൊടുക്കി. വികാസ് ഭവനിലെ ലോട്ടറി വകുപ്പ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ പോത്തന്‍കോട് അയണിമൂട് തിരുവാതിരയില്‍ വേണു(50), മകന്‍ കണ്ണനെന്ന അഖില്‍(22) എന്നിവരാണ് മരിച്ചത്. മൂന്നര ഏക്കര്‍ വിസ്തൃതിയിലുള്ള ക്വാറിയിലെ നിറഞ്ഞ വെള്ളത്തിലേക്ക് വേണു കാര്‍ ഓടിച്ചിറക്കുകയായിരുന്നു. രാവിലെ 6.30 ന് പോത്തന്‍കോട് പ്‌ളാമൂട് നിസാമിയ പബ്‌ളിക് സ്‌കൂളിന് സമീപം പഞ്ചായത്ത് വക ചിറ്റിക്കര പാറക്വാറിയിലാണ് സംഭവം. 150 അടിയിലേറെ താഴ്ചയുമുള്ള ക്വാറിയിലേക്കാണ് കാര്‍ വീണത്. രാവിലെ ഒരു കാര്‍ വീഴുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഓള്‍ട്ടോ കാര്‍ പതിയെ കയത്തിലേക്ക് മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ഫയര്‍ ഫോഴ്‌സിനെയും പൊലീസിനെയും അറിയിച്ചു. ക്വാറിക്കയത്തില്‍ ഇറങ്ങി മുങ്ങിത്തപ്പുക പ്രയാസമായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിലെ മുങ്ങല്‍ വിദഗ്ധര്‍ എത്തി മൂന്നു മണിക്കൂറിനുശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ബിടെക്കിന് അഖിലിനൊപ്പം പഠിച്ച നെടുമങ്ങാട് സ്വദേശിനിയായ പെണ്‍കുട്ടിയുമായി അഖിലിന് അടുപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് ഗള്‍ഫില്‍ നിന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രിയും ഫോണിലൂടെ അഖിലിനെയും വേണുവിനെയും ഗള്‍ഫില്‍ നിന്ന് ഭീഷണിപ്പെടുത്തി കോളുകള്‍ വന്നിരുന്നു. ഇനി അവന്റെ ശല്യമുണ്ടാകില്ലെന്ന് ഫോണിലൂടെ പെണ്‍കുട്ടിയെ പിതാവിന് ഉറപ്പ് കൊടുത്ത വേണു ഭീഷണിയില്‍ മനംനൊന്ത് മകനെയും കൂട്ടി ജീവനൊടുക്കുകയായിരുന്നു. വേണുവിന്റെ സഹോദരന്റെ വീട് പാറക്വാറിയ്ക്ക് സമീപത്താണ്. ഇവിടെയാണ് ഇന്നലെ അഖില്‍ താമസിച്ചിരുന്നത്. പുലര്‍ച്ചെ ഇവിടെയെത്തി സമീപത്തെ ഒരു ആധാരമെഴുത്തുകാരനെ കാണാനെന്നുപറഞ്ഞ് അഖിലിനെയും കൂട്ടി വേണു കാറില്‍ പുറപ്പെടുകയായിരുന്നു.
വേണുവിന്റെ വീട്ടില്‍ നിന്ന് ഏതാനും കിലോ മീറ്ററുകള്‍ മാത്രമാണ് പാറക്വാറിയിലേക്കുള്ള ദൂരം. ക്വാറിയില്‍ കാര്‍ വീഴുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് സില്‍വര്‍ നിറത്തിലുള്ള ഓള്‍ട്ടോ കാറാണ് ക്വാറിയില്‍ വീണതെന്ന് വ്യക്തമായത്. ക്വാറിയിലെ താഴ്ചയുള്ള ഭാഗത്തേക്ക് താഴ്ന്ന കാറിന്റെ ഒരു വശത്തെ ഡോറിന്റെ ചെറിയഭാഗം മാത്രമാണ് അല്‍പ്പനേരം പുറത്ത് കാണാനായത്. വിവരമറിഞ്ഞ് സമീപത്തെ ബന്ധുവീട്ടില്‍ നിന്നെത്തിയവര്‍ കാറിന്റെ നിറം കണ്ട് സംശയം തോന്നി വേണുവിന്റെ വീട്ടില്‍ബന്ധപ്പെട്ടപ്പോഴാണ് ഇവര്‍ കാറില്‍ യാത്ര തിരിച്ച വിവരം സ്ഥിരീകരിച്ചത്. തുടര്‍ന്ന് വേണുവിന്റെ ഇളയമകനും മറ്റ് ബന്ധുക്കളും ഗ്രാമ പഞ്ചായത്തംഗവും സ്ഥലത്തെത്തിയതോടെയാണ് ക്വാറിയില്‍ അകപ്പെട്ടത് ഇവര്‍തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















