ആ മഹാഭാഗ്യം മലയിന്‍കീഴ് വല്ലഭന് : ശബരിമല മാളികപ്പുറത്തമ്മയുടെ തിടമ്പേറ്റാനുള്ള ഭാഗ്യവുമായി സന്നിധാനത്തേക്ക് യാത്രയായി

ആ മഹാഭാഗ്യം ലഭിച്ചത് വല്ലഭനാണ്. ശബരിമല മാളികപ്പുറത്തമ്മയുടെ തിടമ്പേറ്റാനുള്ള അപൂര്‍വ്വ ഭാഗ്യം ഇത്തവണ മലയിന്‍കീഴ് വല്ലഭന്. ശരണം വിളികളുടെ അകമ്പടിയോടെ വല്ലഭനെ സന്നിധാനത്തേയ്ക്ക് യാത്രയാക്കി.
തക്കല പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയില്‍ പലതവണ വല്ലഭന്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ജനസഹസ്രങ്ങളുടെ ഭക്തി കേന്ദ്രമായ സന്നിധാനത്തേക്കുള്ള എഴുന്നള്ളത്തില്‍ പങ്കെടുക്കുന്നത് ഇതാദ്യമായി. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലെ ഒരാനയ്ക്ക് ലഭിക്കുന്ന അപൂര്‍വ്വ ഭാഗ്യമാണ് മലയിന്‍കീഴ് വല്ലഭന് ലഭിച്ചിരിക്കുന്നത്.
തിങ്കളാഴ്ച വൈകുന്നേരമാണ് ഭക്തജനങ്ങളുടെ ശരണമന്ത്രങ്ങള്‍ക്ക് നടുവില്‍ വല്ലഭന്‍ സന്നിധാനത്തേയ്ത്ത് തിരിച്ചത്. പാപ്പാന്‍മാരായ രാജേഷും സുദര്‍ശനനുമാണ് സന്നിധാനത്തും വല്ലഭനെ നിയന്ത്രിക്കുക. മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്ന് പമ്പയിലേക്ക് തിരിച്ച വല്ലഭനെ ആരതി ഉഴിഞ്ഞ് ആഘോഷപൂര്‍വ്വമാണ് ഭക്തജനങ്ങള്‍ യാത്രയാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















