എല്ലാവരും നോക്കുകുത്തിയോ...കപില്‍ സിബലിന് സുപ്രീംകോടതിയതില്‍ മൂന്ന് കേസുകള്‍ വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് 1 കോടി 60 ലക്ഷം രൂപ

സംസ്ഥാന സര്‍ക്കാരിന്റെ കേസുകള്‍ വാദിക്കാനാണ് എജിയെ ലക്ഷക്കണക്കിന് രൂപ ശമ്പളം നല്‍കി ഇരുത്തിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കപില്‍ സിബല്‍ പ്രേമത്തിന് പിന്നിലെന്ത്. സംസ്ഥാനസര്‍ക്കാരിനു സുപ്രീം കോടതിയില്‍ കേസ് വാദിക്കാന്‍ സീനിയര്‍ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലിന് നല്‍കിയത് ഒരുകോടി അറുപത്തൊന്നു ലക്ഷത്തി തൊണ്ണൂറ്റയ്യായിരം രൂപ. മൂന്നു കേസുകള്‍ക്കുമാത്രമായിട്ടാണ് ഇത്രയും വലിയ തുക സര്‍ക്കാര്‍ നല്‍കിയത്.
കൂടാതെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇരുപതോളം കേസുകള്‍ സുപ്രീം കോടതിയില്‍ കൈകാര്യം ചെയ്ത ഇനത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയ തുക നരവധി കോടികള്‍ വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ പ്രതിമാസം ശമ്പളവും മറ്റ് അലവന്‍സുകളുമായി ഒരു ലക്ഷം രൂപ നല്‍കുന്ന അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയെ ഒഴിവാക്കിയാണ് കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ ശമ്പളം വാരിക്കോരിക്കൊടുക്കുന്നത്. കെ എം മാണിക്കുവേണ്ടിയും സിബല്‍ ഹാജരായിരുന്നു.
കേരളത്തിന്റെ കേസുകള്‍ക്കായി സുപ്രീം കോടതിയില്‍ പ്രധാനമായും ഹാജരാകുന്നത് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയും സീനിയര്‍ അഭിഭാഷകനായ കെ.വി. വിശ്വനാഥന്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ആര്‍. രമേഷ് ബാബു, മുഹമ്മദ് നിസാമുദ്ദീന്‍ പാഷ എന്നിവരാണ്. എന്നാല്‍, ഇവരെ ഒഴിവാക്കിയാണ് സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്തത് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















