മര്‍ദ്ദനമേറ്റ് സിദ്ധാര്‍ഥന്‍ എന്ന വിദ്യാര്‍ഥി മരണമടഞ്ഞ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചേക്കും....

മര്‍ദ്ദനമേറ്റ്സിദ്ധാര്‍ഥന്‍ എന്ന വിദ്യാര്‍ഥി മരണമടഞ്ഞ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചേക്കും. സംസ്ഥാനത്തിനുപുറത്തുള്ള ഗവര്‍ണര്‍ തിങ്കളാഴ്ച വൈകുന്നേരം തിരിച്ചെത്തും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഔദ്യോഗികപരിപാടികള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിനുശേഷം വയനാട് സന്ദര്‍ശിക്കാനാണ് സാധ്യത.
അതേസമയം സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് വെറ്ററിനറി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ എം.ആര്‍.ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്ത ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കും.
അഹമ്മദാബാദില്‍ നിന്ന് ഇന്നു മടങ്ങിയെത്തുന്ന അദ്ദേഹം വയനാട് പൂക്കോട് വെറ്ററിനറി കോളജ് സന്ദര്‍ശിക്കുമെന്നു സൂചനയുണ്ട്. അന്വേഷണത്തിനായി സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ സിറ്റിങ് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് അദ്ദേഹം കത്തു നല്‍കിയിട്ടുണ്ട്.
ഇതു സംബന്ധിച്ച് നാളെയോ മറ്റന്നാളോ തീരുമാനമറിയാം. അന്വേഷണത്തിന് ജഡ്ജിയെ ലഭ്യമായാല്‍ ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരണ നടപടികളിലേക്ക് കടക്കും. ഇതു സംബന്ധിച്ച നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിനോടും അദ്ദേഹം ആവശ്യപ്പെടും. ജഡ്ജിയെ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടാനും സാധ്യതയേറെയാണ്.
സംഭവത്തില്‍ നിരോധിത സംഘടനയുടെ പങ്ക് ആരോപിക്കപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര അന്വേഷണത്തിനുള്ള സാധ്യത എളുപ്പമാകുമെന്നാണ് രാജ്ഭവന്‍ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha