രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനം 5219 കോടി...
2023-24 സാമ്പത്തിക വര്‍ഷത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനം 5219.34 കോടി രൂപ ആയതായി രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശ്രീധന്യാ സുരേഷ് അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ രജിസ്‌ട്രേഷന്റെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടാവുകയും, 5662.12 കോടി വരുമാനം നേടുകയും ചെയ്തിരുന്നു.
2022-23 സാമ്പത്തിവര്‍ഷത്തില്‍ 10,36,863 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 8,86,065 ആധാരങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം ജില്ലയിലാണ് വരുമാനം കൂടുതല്‍, 1166.69 കോടി രൂപ. ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ വരുമാനം വയനാട് ജില്ലയിലാണ്, 115.02 ശതമാനം.
തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകള്‍ വരുമാന ലക്ഷ്യത്തിന്റെ 90 ശതമാനത്തിലധികവും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകള്‍ 80 ശതമാനത്തിലധികവും നേടി.
https://www.facebook.com/Malayalivartha