കൊല്ലത്ത് കമ്മിഷണര്‍ ഓഫിസില്‍ വീട്ടമ്മയുടെയും മകന്റെയും ആത്മഹത്യാഭീഷണി

വസ്തുതര്‍ക്കത്തില്‍ അയല്‍വാസികള്‍ അതിക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയും മകനും കമ്മിഷണര്‍ ഓഫിസിലെത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. സംഭവത്തെത്തുടര്‍ന്ന് അയത്തില്‍ സ്വദേശി കല്‍പനയെയും മകന്‍ വരുണിനെയും കൊല്ലം ഈസ്റ്റ് വനിതാ സ്‌റ്റേഷനിലേക്ക് മാറ്റി. കടുത്ത മര്‍ദ്ദനമേറ്റിട്ടും കേസില്‍ പൊലീസ് ഇടപെടാത്തതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് കല്‍പന പറഞ്ഞു.
കുപ്പിയിലാക്കി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ കമ്മീഷണര്‍ ഓഫീസിലെത്തിയശേഷം ശരീരത്തിലൊഴിക്കുകയായിരുന്നു. കമ്മീഷണര്‍ ഓഫിസിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ ദുരന്തം ഒഴിവാക്കി. കോടതി അനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടും അംഗീകരിക്കാന്‍ അയല്‍വാസികള്‍ തയ്യാറായില്ലെന്നാണ് പരാതി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























