റെയിൽവേ മന്ത്രിയായി രണ്ടാം തവണയും അശ്വിനി വൈഷ്ണവ്...വീണ്ടും എത്തുന്നതോടെ വികസത്തിന്റെ വേഗം കൂടും...200 വന്ദേ ഭാരത് ട്രെയിനുകൾക്കുള്ള ടെൻഡറുകളാണ് ഉടൻ വരുക... ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമിക്കാൻ ഒരുങ്ങുകയാണ്...
റെയിൽവേ മന്ത്രിയായി രണ്ടാം തവണയും അശ്വിനി വൈഷ്ണവ് ചുമതലയേറ്റു. ചൊവ്വാഴ്ച രാവിലെ മന്ത്രാലയത്തിൽ എത്തിയാണ് സ്ഥാനമേറ്റെടുത്തത്. റെയിൽവേയ്‌ക്ക് പുറമേ പുറമെ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് വകുപ്പിന്റെ ചുമതല കൂടി അദ്ദേഹത്തിനുണ്ട്. മേശയിൽ തൊട്ടുതൊഴുത ശേഷമാണ് അദ്ദേഹം ഔദ്യോഗിക കാര്യങ്ങളിലേക്ക് കടന്നത്.പ്രധാനമന്ത്രിക്ക് റെയിൽവേയുമായി ‘വൈകാരിക ബന്ധമുണ്ടെന്ന്’ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ഗതാഗത മാർഗ്ഗമായ റെയിൽവേ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ നട്ടെല്ലാണ്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് നിരവധി പരിഷ്‌കാരങ്ങളാണ് ഈ രംഗത്തുണ്ടായത്. റെയിൽവേയുടെ വൈദ്യുതീകരണവും പുതിയ ട്രാക്കുകളുടെ നിർമാണം, അത്യാധുനിക ട്രെയിനുകൾ, സ്റ്റേഷനുകളുടെ നവീകരണം എന്നിവ കഴിഞ്ഞ ദശകത്തിന്റെ പ്രധാന നേട്ടങ്ങളാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
റെയിൽവേ മന്ത്രിയായി അശ്വിനി വൈഷ്ണവ് വീണ്ടും എത്തുന്നതോടെ വികസത്തിന്റെ വേഗം കൂടും. വന്ദേഭാരത്, അമൃത് ഭാരത് അടക്കം സമയബന്ധിതമായി രാജ്യം മുഴുവൻ വ്യാപിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രധാന നേട്ടമാണ്. 2014-ന് ശേഷം 11,151 കിമി പാതയുടെ ഡബ്ലിംഗാണ് പൂർത്തിയായത്. ഒപ്പം വടക്ക് കിഴക്കൻ മേഖലയിലെ എല്ലാം സംസ്ഥാനങ്ങളേയും റെയിൽ ശ്രംഖലയുമായി ബന്ധിപ്പിക്കാനും സാധിച്ചു. സ്റ്റേഷനുകളുടെ വികസനത്തിനായി നടപ്പിലാക്കുന്ന ആദർശ് സ്റ്റേഷൻ സ്‌കീമിന് കീഴിൽ 1,250 റെയിൽവെ സ്റ്റേഷനുകളുടെ നവീകരണമാണ് ഇതുവരെ പൂർത്തിയായത്.ഇതിന്റെ അടുത്ത ഘട്ടമായി സ്റ്റേഷനുകളെ സിറ്റി സെന്ററാക്കി വികസിപ്പിച്ച് ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്ന അമൃത് ഭാരത് പദ്ധതിയാണ് മന്ത്രാലയം നടപ്പിലാക്കുന്നത്.
ഐടി മന്ത്രിയെന്ന നിലയിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുന്നതിലും ശക്തമായ സൈബർ സുരക്ഷാ ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിലുമായിരിക്കും അദ്ദേഹത്തിന്റെ പ്രഥമ പരിഗണന.ഇപ്പോഴിതാ മൂന്നാം മോദി സർക്കാർ ചുമതലയേറ്റതിനു പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽ വേ . 200 വന്ദേ ഭാരത് ട്രെയിനുകൾക്കുള്ള ടെൻഡറുകളാണ് ഉടൻ വരുക . മാത്രമല്ല ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമിക്കാൻ ഒരുങ്ങുകയാണെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.നടപ്പ് സാമ്പത്തിക വർഷത്തിൽ രണ്ട് സ്റ്റാൻഡേർഡ് ഗേജ് ബുള്ളറ്റ് ട്രെയിനുകൾ ആഭ്യന്തരമായി നിർമിക്കാനുള്ള ചുമതല ഇന്ത്യൻ റെയിൽവേ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിക്കാണ് (ഐസിഎഫ്) നൽകിയിരിക്കുന്നത്.250 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാൻ കഴിയുന്ന ട്രെയിനാകും നിർമിക്കുക.ലൈനുകളുടെ ഇരട്ടിപ്പിക്കൽ, പുതിയ ലൈനുകൾ കൂട്ടിച്ചേർക്കൽ, ഗേജ് മാറ്റം എന്നിവ ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യ വികസനവും വേഗത്തിലാക്കാൻ പദ്ധതിയുണ്ട്.
2024-25ലെ ഇടക്കാല ബജറ്റിൽ റെയിൽവേയുടെ മൊത്തം ബജറ്റിൽ ഏകദേശം 30% വിഹിതം ലൈൻ ഇരട്ടിപ്പിക്കലിനായി നീക്കിവച്ചിട്ടുണ്ട്. ഏകദേശം 5,500 കിലോമീറ്റർ പുതിയ ലൈനുകൾ കൂട്ടിച്ചേർക്കാനും നീക്കമുണ്ട്.കവാച്ച് സംവിധാനമാണ് മറ്റൊരു മാറ്റം.എല്ലാ വർഷവും ഏകദേശം 5,000 കിലോമീറ്റർ റെയിൽപാതകൾ കവാച്ച് ഉപയോഗിച്ച് കവർ ചെയ്യാൻ ഗവൺമെൻ്റിന് പദ്ധതിയുണ്ട് . ഒപ്പം മറ്റ് സുരക്ഷാ സംവിധാനങ്ങൾ പരീക്ഷിക്കുന്നത് തുടരും.അഹമ്മദാബാദിനും മുംബൈയ്‌ക്കും ഇടയിലുള്ള എച്ച്എസ്ആർ (ഹൈ സ്പീഡ് റെയിൽ) പദ്ധതി മന്ത്രാലയം അതിവേഗം നടപ്പാക്കും . അഹമ്മദാബാദ്-ഡൽഹി, ഡൽഹി-ചണ്ഡീഗഢ്, അമൃത്സർ-ജമ്മു, ഡൽഹി-വാരാണസി, വാരണാസി-ഹൗറ എന്നിവിടങ്ങളിലേയ്‌ക്കും പദ്ധതി വ്യാപിപ്പിക്കും . ഇത് ബിജെപിയുടെ പ്രകടന പത്രികയുടെ ഭാഗമാണ്.‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് സമാനമായി ബുള്ളറ്റ് ട്രെയിനുകൾ വന്ദേ ഭാരത് പ്ലാറ്റ്ഫോമിലാണ് നിർമിക്കുക . എട്ട് കോച്ചുകൾ വീതമുള്ള ട്രെയിനുകൾ നിർമിച്ചു നൽകാനാണ് റെയിൽവെ ഐസിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ കോച്ചും സ്റ്റീൽ കാർ ബോഡി ഉപയോഗിച്ചാണ് നിർമിക്കുക.
https://www.facebook.com/Malayalivartha