Widgets Magazine
19
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗസ്സയിലെ ഏക കത്തോലിക്ക പള്ളി തകർത്ത് ഇസ്രായേൽ ടാങ്ക് ആക്രമണം; ഖേദം പ്രകടിപ്പിച്ച് നെതന്യാഹു...


അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്..നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു..മത്സ്യത്തൊഴിലാളികളും കടലിന് സമീപത്തായി താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം..


മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പീഡനം; വള്ളികുന്നം സ്വദേശിയുടെ ആത്മഹത്യയിൽ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യപ്പെട്ട് പരാതി നൽകി സന്ദീപ് വാചസ്പതി...


ഗുഹയിലേക്ക് തിരികെ വിടണമെന്നാവശ്യപ്പെട്ട് റഷ്യന്‍ യുവതി നിര്‍ബന്ധം തുടരുകയാണ്...ഉടന്‍ തന്നെ ഇവരെ നാട് കടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്..പെണ്‍കുട്ടികളുടെ പിതാവായ ഡ്രോര്‍ ഗോള്‍ഡ്‌സ്റ്റൈനെ കണ്ടെത്തി..


നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആരൊക്കെ പ്രതികൾ ആരൊക്കെ രക്ഷപെട്ടു..?കുറ്റപത്രത്തിന്റെ പകര്‍പ്പ് ഞെട്ടിക്കുന്നതാണ്..അടിമുടി ദുരൂഹമാണ് ഈ കേസിലെ പോലീസിന്റെ കണ്ടെത്തല്‍..

വീണ്ടും നിര്‍മ്മലയോ ബാലഗോപാലിന് ശനിദശ;കേന്ദ്രധനമന്ത്രിയെ പേടിച്ച് പിണറായി ഓടി,ധനകാര്യ മന്ത്രി കസേരയില്‍ നിര്‍മല വീണ്ടും എത്തിയതോടെ കേരള സര്‍ക്കാരുമായുള്ള യുദ്ധം മുറുകും,കേന്ദ്രമന്ത്രിയെ കടന്നാക്രമിച്ച് തോമസ് ഐസക് രംഗത്ത്,സിപിഎം നേതാക്കളും പോരിന് മൂര്‍ച്ച കൂട്ടാന്‍ കളത്തില്‍

12 JUNE 2024 09:10 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ധനമന്ത്രിയായി വീണ്ടും നിര്‍മ്മലെ എത്തിയതോടെ കിളി പോയി കെ എന്‍ ബാലഗോപാല്‍. ഇനിയും പൊരിഞ്ഞ അടി നടക്കുമല്ലോയെന്ന പേടിയിലാണ് കേരള ധനമന്ത്രി. നിര്‍മ്മലയെന്ന് കേട്ടതും പിണറായി വിജയന്‍ ഓടി. കാരണം കേന്ദ്ര ധനമന്ത്രിയോട് മുട്ടിയപ്പോഴൊക്കെ ഒന്നാന്തരം തട്ട് കിട്ടിയിട്ടുണ്ട്. പിണറായി കാണിച്ച് കൂട്ടിയ ധൂര്‍ത്തിന് നിര്‍മ്മലയില്‍ നിന്ന് സ്ഥിരം അടികൊണ്ടത് ബാലഗോപാലാണ്. വായ്പ അനുവദിക്കാത്തതിന്റെ പേരില്‍ പരസ്പരം പോര്. കേരളത്തിന് കൊടുക്കാനുള്ളത് കൊടുത്തെന്ന് നിര്‍മലയും ഇല്ലെന്ന് ബാലഗോപാലും വലിയ തര്‍ക്കമായിരുന്നു. മൂന്നാം മോദി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും വീണ്ടും വായ്പയുടെയും ആനുകൂല്യങ്ങളുടേയും കാര്യത്തില്‍ വന്‍ യുദ്ധം നടക്കും. കാരണം വീണ്ടും നിര്‍മല സീതാരാമന്‍ ധനകാര്യമന്ത്രി കസേരയില്‍.

നിര്‍മല കസേരയില്‍ തുടരുന്നത് പിണറായി കൂട്ടര്‍ക്ക് നല്ലതിനല്ല. ഇപ്പോള്‍ തന്നെ എടുക്കാവുന്ന വായ്പയും അതിന്റെ പരിധിയും കഴിഞ്ഞ് എടുത്തിരിക്കുകയാണ്. നയാപൈസ തരില്ലെന്ന് നിര്‍മല വാശി പിടിച്ചാല്‍ പോര് കനക്കും. പിന്മാറാതെ ബാലഗോപാലും നിന്നാലും വീണ്ടും പ്രസ്‌നം കോടതി കയറും. വീണ്ടും നിര്‍മലയോ എന്ന പേടി പിണറായി സര്‍ക്കാരിന് വന്നിരിക്കുകയാണ്. ആ പേടി കൊണ്ട് തോമസ് ഐസക് നെടുനീളത്തില്‍ ഒരു ഡയലോഗുമായ് രംഗത്ത് വന്ിട്ടുണ്ട്. സംഗതി നിര്‍മ്മല പേടി തന്നെയാണ്.

കേരളത്തിന്റെ ധനകാര്യത്തെ സംബന്ധിച്ചിടത്തോളം എന്‍ഡിഎ സര്‍ക്കാരിന്റെ അധികാരാരോഹണവും കേരളത്തില്‍ യുഡിഎഫിനുണ്ടായ വിജയവും ഏറ്റവും നിരാശാജനകമാണ്. നിര്‍മ്മലാ സീതാരാമന്‍ ധനമന്ത്രിയായുള്ള മോദിയുടെ രണ്ടാം സര്‍ക്കാരാണ് നാളിതുവരെ രാജ്യത്ത് പ്രാബല്യത്തിലിരുന്ന വായ്പാ മാനദണ്ഡങ്ങള്‍ തിരുത്തിക്കൊണ്ട് കേരള സര്‍ക്കാരിന്റെ സാധാരണഗതിയിലുള്ള വായ്പ വെട്ടിക്കുറച്ച് ധനപ്രതിസന്ധി സൃഷ്ടിച്ചത്. യുഡിഎഫിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് കേരളത്തിനെതിരായ ഈ സാമ്പത്തിക ഉപരോധം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. അതേ നിര്‍മ്മലാ സീതാരാമന്‍ വീണ്ടും ധനകാര്യ മന്ത്രിയാകുമ്പോള്‍ കേന്ദ്ര സമീപനത്തില്‍ മാറ്റമൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ. കേരളത്തിനുവേണ്ടി വാദിക്കാന്‍ വീണ്ടും ഒരു എംപിയെ ലോകസഭയില്‍ ഉണ്ടാവൂ. രാജ്യത്ത് ആദ്യമായി ധനകാര്യം സംബന്ധിച്ച് കേന്ദ്രത്തിനെതിരെ കേസ് കൊടുക്കാന്‍ തയ്യാറായ കേരളത്തോട് കൂടുതല്‍ വിവേചനപരമായ നിലപാടായിരിക്കും ഒരു പക്ഷേ കേന്ദ്രം സ്വീകരിക്കുക.

1999ല്‍ കേരള നിയമസഭ ഏകകണ്ഠമായിട്ടാണ് കിഫ്ബി നിയമം പാസ്സാക്കിയത്. 2016ല്‍ ഏകകണ്ഠമായിട്ടാണ് കിഫ്ബി നിയമം പരിഷ്‌കരിച്ചത്. ഇതിനിടയില്‍ യുഡിഎഫിന്റെ കാലത്ത് കിഫ്ബി വഴി വായ്പയെടുത്തിട്ടുണ്ട്. പക്ഷേ, ഒരിക്കല്‍പ്പോലും കിഫ്ബി വായ്പ സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കിയിരുന്നില്ല. ഇതുപോലുള്ള മറ്റ് ഓഫ് ബജറ്റ് വായ്പകളും സര്‍ക്കാര്‍ വായ്പയായി കണക്കാക്കുന്ന പതിവില്ല. ഓരോ വര്‍ഷവും ലക്ഷക്കണക്കിനു കോടി രൂപയുടെ ഓഫ് ബജറ്റ് വായ്പ എടുത്തുകൊണ്ടിരുന്ന കേന്ദ്ര സര്‍ക്കാരും കണക്ക് എഴുതുമ്പോള്‍ അവ ബജറ്റിനു പുറത്തുള്ള വായ്പയായിട്ടാണ് കണക്കാക്കുക. അവ കേന്ദ്ര സര്‍ക്കാരിന്റെ കടബാധ്യതയായി പരിഗണിച്ചിട്ടില്ല. ഈ ചട്ടമാണ് കേന്ദ്ര സര്‍ക്കാര്‍ തിരുത്തിയത്. കേന്ദ്രത്തിന് ആവാം സംസ്ഥാനത്തിന് പറ്റില്ല എന്നാണു വാദം. യുഡിഎഫിന് ഒരു പ്രതിഷേധവുമില്ല. ഇങ്ങനെ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമുണ്ടോയെന്നതു സുപ്രിംകോടതി വിധി പറയട്ടെ.

പക്ഷെ, നിലവിലുള്ള മാനദണ്ഡത്തില്‍ മാറ്റംവരുത്തുമ്പോള്‍ അതിന് എങ്ങനെയാണ് മുന്‍കാല പ്രാബല്യം നല്‍കുക? ഇനിമേല്‍ കിഫ്ബി എടുക്കുന്ന വായ്പകള്‍ സര്‍ക്കാര്‍ കടമായി കണക്കാക്കുമെന്നല്ല, 2016 മുതലുള്ള വായ്പകള്‍ സര്‍ക്കാര്‍ കടത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍പ്പോലും കേരളത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കാന്‍ യുഡിഎഫ് തയ്യാറല്ല. കേന്ദ്ര വിവിചേനത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടി വരും. കേരളത്തിന്റെ ധനകാര്യത്തെക്കുറിപ്പും കടഭാരത്തെക്കുറിച്ചും യുഡിഎഫും മാധ്യമങ്ങളും ചില പണ്ഡിതന്മാരും സൃഷ്ടിച്ചിട്ടുള്ള പൊതുബോധ്യത്തെ പൊളിച്ചടുക്കേണ്ടതുണ്ട്. റോഡുകള്‍, പാലങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, വ്യവസായ പാര്‍ക്കുകള്‍ തുടങ്ങി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അന്യാദൃശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടിയിരുന്നില്ല അവയൊക്കെ അടുത്തൊരു കാല്‍നൂറ്റാണ്ടുകൊണ്ട് പണിതാല്‍ മതിയായിരുന്നോയെന്ന ചോദ്യമാണ് അവയുടെ ഗുണഭോക്താക്കളായ ജനങ്ങളുടെ മുന്നില്‍ ഉയര്‍ത്തേണ്ടത്. ഈ പ്രക്ഷോഭ പ്രചാരണം നടത്തുന്നതിനോടൊപ്പം ഇന്നത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തിക്കൊണ്ടുള്ള മുന്‍ഗണനകളും നിശ്ചയിക്കേണ്ടതുണ്ട്. ഇതായിരുന്നു തോമസ് ഐസക്കിന്റെ കുറിപ്പ്.

തോമസ് ഐസക് പറയുന്നത് എല്ലാം തള്ളിക്കളയണ്ട ചില വാസ്തവങ്ങളും ഉണ്ട്. എന്നാല്‍ എല്ലാക്കാലത്തും സാമ്പത്തിക പ്രതിസന്ധിയുടെ കുറ്റം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവരുടെ പിടിപ്പുകേടിനെക്കുറിച്ചും ധൂര്‍ത്തിനെക്കുറിച്ചും അങ്ങ് വിഴുങ്ങും. പകരം എല്ലാത്തിനും കാരണക്കാരി നിര്‍മല സീതാരാമന്‍ ആണെന്ന് വരുത്തും. പക്ഷെ എന്തു ചെയ്യാം വീണ്ടും ഗതികേട് നോക്കണേ നിര്‍മല തന്നെ ധനമന്ത്രി. ബാലഗോപാലും നിര്‍മലയും കുത്തും വെട്ടുമൊക്കെ നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലോര്‍മില്ലില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

വര്‍ക്കലയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ 9 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ഒരാളുടേത് കൊലപാതകമാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല  (4 hours ago)

അയല്‍ക്കാരിയുമായുള്ള വസ്തു തര്‍ക്കം  (5 hours ago)

മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

ഇസ്രയേല്‍ അമേരിക്ക കയറില്‍ കെട്ടിയ നായ ; കൊലവിളിച്ച് ആയത്തുള്ള അലി ഖമനേയി  (6 hours ago)

അവയവദാനത്തിന് തയ്യാറായ കുടുംബത്തിന് നന്ദി പറഞ്ഞ് മന്ത്രി  (7 hours ago)

ലോകം കീഴടക്കിയ അലക്‌സാണ്ടറെ കീഴടക്കിയ ഇന്ത്യന്‍ സന്യാസി  (7 hours ago)

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

കെ എസ് ആര്‍ ടി സിയുടെ പുതിയ പരിഷ്‌കാരം  (7 hours ago)

കേരളത്തില്‍ കലിതുള്ളി പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ; മലയോര മേഖലകളില്‍ കനത്ത ജാഗ്രത  (7 hours ago)

നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പാലക്കാട്ട് 17 പേര്‍ ഐസൊലേഷനില്‍  (8 hours ago)

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം കൈമാറി കെഎസ്ഇബി  (8 hours ago)

സമസ്തയ്ക്കല്ല സര്‍ക്കാര്‍ സ്‌കൂളിന്റെ അട്ടിപ്പേറവകാശം ; സീസറിനുള്ളത് ദൈവത്തിന് വേണ്ട  (8 hours ago)

Malayali Vartha Recommends