സങ്കടക്കാഴ്ചയായി... പനവൂർ ചുള്ളാളത്ത് സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... പനവൂർ ചുള്ളാളത്ത് സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കല്ലറ സ്വദേശി അരുൺ (34) ആണ് മരിച്ചത്. വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ ചുള്ളാളം മുസ്ലീംപള്ളിയ്ക്ക് സമീപത്ത് ഇന്ന് രാവിലെ 6.45 ഓടെയായിരുന്നു അപകടം നടന്നത്. രാവിലെ വീട്ടിൽ നിന്ന് ജോലിസ്ഥലത്തേയ്ക്ക് വരികയായിരുന്നു അരുൺ.
ചുള്ളാളത്തുവച്ച് സുഹൃത്തായ ടിപ്പർ ഡ്രൈവറെ കണ്ട് അരുൺ കൈ കാണിച്ചു. ഈ സമയം ബൈക്ക് തെന്നി ടിപ്പറിന് അടിയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ടിപ്പറിനടിയിലായ യുവാവിന്റെ തലയിലൂടെ ടയർ കയറി ഇറങ്ങുകയായിരുന്നു. അരുൺ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ടിപ്പർ ഡ്രൈവറും അരുണും സുഹൃത്തുക്കളാണ്. ഇരുവരും വേങ്കമല ക്വാറിയിലെ ഡ്രൈവർമാരാണ്. സംഭവത്തിൽ കേസെടുത്ത് വെഞ്ഞാറമൂട് പൊലീസ് .
"
https://www.facebook.com/Malayalivartha























