മാരകായുധങ്ങളുമായി കവർച്ചക്കെത്തും, തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നു മോഷ്ടാക്കള്‍ കേരളത്തിലെത്തിയതായി സൂചന, മൂന്നംഗ കവർച്ചാസംഘത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയില്‍...!!!

ആളുകളെ ഭീകരമായി ആക്രമിച്ച് കവർച്ച നടത്തുന്ന തമിഴ്നാട്ടിൽ നിന്നുള്ള കൊള്ളസംഘമായ 'കുറുവ' സംഘം എന്ന് കേൾക്കുമ്പോഴേ കേരളത്തിലെ ജനങ്ങൾക്ക് ഭീതിയാണ്. കേരളത്തില്‍ മഴക്കാലമായാല്‍ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നു മോഷ്ടാക്കള്‍ സംഘങ്ങളായി എത്തുന്ന പതിവുണ്ട്. ഏറെ അപകടകാരികളായ ഇവർ മാരകായുധങ്ങളുമായാണ് കവർച്ചക്കെത്തുന്നത്. മോഷണം തടയാൻ ശ്രമിക്കുന്നവരെ കൊലപ്പെടുത്താൻവരെ ഇവർ ശ്രമിക്കാറുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള തിരുട്ടു സംഘങ്ങള്‍ കേരളത്തിലെത്തിയതായാണ് സൂചന.
കഴിഞ്ഞ ദിവസംപാലക്കാട് പട്ടാമ്പി കിഴായൂരില്‍ മാരകായുധങ്ങളുമായി കണ്ടെത്തിയത് ഈ വിഭാഗത്തില്‍പ്പെട്ട കവർച്ചാ സംഘത്തിലുള്‍പ്പെട്ടവരെയാണെന്ന് പോലീസ് സംശയിക്കുന്നു. ഇവരുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ട്രെയിൻമാർഗമാണ് ഇവർ എത്തിയതെന്നും തെളിവുകളുണ്ട്. നാട്ടുകാരെ ഭീതിയിലാക്കുന്ന മോഷ്ടാക്കളെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പട്ടാമ്പിയുടെ പ്രാന്തപ്രദേശമായ കിഴായൂരിൽ കഴിഞ്ഞദിവസം മാരകായുധങ്ങളുമായി മൂന്നംഗ കവർച്ചാസംഘത്തെ സിസിടിവിയില്‍ കണ്ടെത്തിയത്. കിഴായൂരിലെ രണ്ടു കടകളുടെ പൂട്ടുതകർത്ത് അകത്തുകടന്ന് ഇവർ സാധനങ്ങള്‍ വാരിവലിച്ചിടുകയും ചെയ്തു. രാത്രി രണ്ടുമണിയോടെയാണ് മൂവർ സംഘം എത്തിയതെന്ന് കടയിലെ സിസി ടിവി ദൃശ്യം വ്യക്തമാക്കുന്നു. റോഡിലൂടെ നടന്നുവരുന്ന ഇവർ കമ്പിപ്പാരകൊണ്ട് പൂട്ടുതകർക്കുന്നതും ഗ്രില്‍ വളയ്ക്കുന്നതും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പണം കടയില്‍ സൂക്ഷിക്കാത്തതിനാല്‍ നഷ്ടപ്പെട്ടില്ല.
കടയില്‍ നിന്ന് അകലെയുള്ള മുല്ലക്കല്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്‍റെ പൂട്ടുപൊട്ടിച്ച് പണവും കവർന്നു. ക്ഷേത്രത്തിന്‍റെ ഓഫീസ് പൂട്ടും തകർത്തു. പോലീസ് പട്രോളിംഗിനിടയില്‍ മൂന്നംഗ സംഘം ഓടിരക്ഷപ്പെടുന്ന ദൃശ്യവും ലഭിച്ചിട്ടുണ്ട്. പട്ടാമ്ബി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha