Widgets Magazine
22
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...


പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങൾ...


അതിശക്തമായ മഴ..തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു..അടുത്ത 36 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും..ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയിൽ വർധനവ് ഉണ്ടാകും..


കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേയ്ക്ക് വരുന്ന അപൂർവ രോഗം; അദ്വൈതയ്ക്ക് ആയുസ്സ് കൊടുക്കുന്ന കരുതൽ: യൂസഫ് അലി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു...


ടെക്നോപാർക്ക് പീഡനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും പ്രതിയുടെ സ്ഥിരം രീതി: ഷാഡോ പോലീസ് കാടുകയറിയ സ്ഥലത്ത് പ്രതിയെ കണ്ടെത്തുമ്പോൾ ഒപ്പം മറ്റൊരു സ്ത്രീയും...

ആ പേപ്പട്ടികൾ വീട്ടിലെത്തി സീനയെ ഭീഷണിപ്പെടുത്തി. വീട്ടിൽ ചത്ത് മലക്കുമെന്ന്! അത്ര വലിയ നരഭോജിയോ മുഖ്യമന്ത്രി?

22 JUNE 2024 09:38 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്ററും ജനശക്തി മാസിക എഡിറ്ററുമായ ജി ശക്തിധരന്‍. സി.പി.എമ്മിനെ വിടാതെ വേട്ടയാടുകയാണ് ജി. ശക്തിധരൻ. കണ്ണൂർ എരഞ്ഞോളിയിലെ നിഷ്ക്കളങ്കരായ സീനമാരാകണം ഇനി നമ്മുടെ ഝാൻസി റാണിമാർ. എത്ര ലാഘവത്തോടെയാണ് പോലീസ് ഈ സംഭവത്തെ കണ്ടത്? പാർട്ടി ബോസുമാരെ ഭയമാണ് പൊലീസിന്.

സീനയെ സിപിഎം എത്ര ഭയപ്പെടുത്തിയാലും കേരളം ഒപ്പമുണ്ടാകും. പേപ്പട്ടികൾ വീട്ടിലെത്തി സീനയെ ഭീഷണിപ്പെടുത്തിയത്രെ? ഈ ഗൂണ്ടാ സംഘത്തിന് കീഴ്‌പ്പെട്ട് ജീവിച്ചില്ലെങ്കിൽ ആരെങ്കിലും വീട്ടിൽ ചത്തുകിടന്നാൽ ശവമെടുക്കാൻ പോലും ആരും ചെല്ലില്ലത്രെ. എടോ പുല്ലേ ഇവിടെ പിണറായി വിജയനാണോ ഈ പണി ചെയ്തുകൊണ്ടിരുന്നത്? ഈ മുഖ്യമന്ത്രി സീനയുടെ വീട്ടിൽ ചെന്ന് എത്ര ജഢം എടുത്ത് പുഴുങ്ങി തിന്നും? അതൊന്നു കാണണമല്ലോ? എന്നും അദ്ദേഹം കുറിക്കുന്നു.

എരഞ്ഞോളി സ്‌ഫോടനത്തിൽ വയോധികൻ മരിച്ചതിനു പിന്നാലെ സി.പി.എമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ കുടക്കളത്തെ വീട്ടിൽ പാർട്ടിയുടെ വനിതാനേതാക്കൾ എത്തി. ബുധനാഴ്ച രാത്രിയാണ് പഞ്ചായത്തംഗം ഉൾപ്പെടെയുള്ള മൂന്നംഗങ്ങൾ എത്തിയത്.

‘മകളെ പറഞ്ഞുമനസ്സിലാക്കണമെന്ന് അവർ അമ്മയെ ഉപദേശിച്ചതായി സീന പറഞ്ഞു. അതിന്റെ അർഥം എന്താണെന്ന് എനിക്ക് മനസ്സിലാകും. ഇത്രയും കാലം പാർട്ടിക്കാരുടെ ഇടയിൽ ജീവിച്ചതാണ്. അവർ എന്തൊക്കെ ചെയ്യുമെന്നും എന്തൊക്കെ പറയുമെന്നും നല്ല ധാരണയുണ്ട്. ഭയപ്പെടുന്നില്ല. വീട്ടിൽ വന്നവരോട് ‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചപ്പോൾ ചിരിയായിരുന്നു മറുപടിയെന്നും സീന പറഞ്ഞു.

ജി. ശക്തിധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

സോദരരേ; സീനയാണ്
നമ്മുടെ
ഝാൻസി റാണി!

കേരളം സമസ്ത സന്നാഹങ്ങളോടെ ഒരു അന്തിമ പോരാട്ടത്തിലേക്ക് നീങ്ങേണ്ട ഘട്ടമായോ? ഫാസിസവും ഫാസിസ്റ്റ് വിരുദ്ധരും തമ്മിലാണോ ഇനി അങ്കം ? കണ്ണൂർ എരഞ്ഞോളിയിലെ നിഷ്ക്കളങ്കരായ സീനമാരാകണം ഇനി നമ്മുടെ ഝാൻസി റാണിമാർ .

ജനങ്ങളുടെ സ്വൈരത തകർക്കാൻ തലങ്ങും വിലങ്ങും കൊണ്ടിടുന്ന ഉഗ്ര സ്‌ഫോടക ശേഷിയുള്ള ബോംബുകൾ ഏമാന്മാരെ നോക്കി കൊഞ്ഞനം കുത്തുകയാണ് . കേരളത്തിലെ ഏറ്റവും വലിയ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അത്യുന്നത നേതാവ് ജാള്യം കൊണ്ട് തലപൊക്കാനാകാതെ ഇളിഭ്യ നായി നടക്കുന്നത് കാണുമ്പൊൾ മാനമുണ്ടെങ്കിൽ ആ തൊപ്പി ഊരി സീനയുടെ തലയിൽ വെക്കണം. ഒരു വലിയ സമൂഹത്തോടാണ് ആ യുവതി നട്ടെല്ലുയർത്തി സംസാരിച്ചത്.

നീതി സീനയുടെ പക്ഷത്താണ്. അതുകൊണ്ട് അവർക്ക് ആരെയും ഭയമില്ല. എത്ര ലാഘവത്തോടെയാണ് പോലീസ് സേന ഈ സംഭവത്തെ കണ്ടത്? പാർട്ടി ബോസുമാരെ ഭയമാണ് പൊലീസിന്.

ഗുണ്ടകളും സേനയും മാഫിയകളും തമ്മിലുള്ള അച്ചുതണ്ടിൽ നിഷ്ക്രിയരായ കാവലാളാണ് സേനയുടെ തലപ്പത്തുള്ളവർ . ബോംബുകൾ നിർമ്മിക്കുന്നത് ആരാണെന്ന് വിളിച്ചുപറഞ്ഞ സീനയുടെ ധീരത കണ്ടപ്പോൾ പോലീസ് ഏമാന്മാർ ചൂളിപ്പോയി. ഇങ്ങിനെ ഒരു അവതാരത്തെ എരഞ്ഞോളിയിൽ നേരിടേണ്ടിവരുമെന്ന് സേനയിൽ ആരും പ്രതീക്ഷിച്ചില്ല. പോലീസ് തലപ്പത്തിരിക്കുന്നവൻ കേറ്റിവെച്ചിരിക്കുന്ന തൊപ്പി നാടക കമ്പനിയുടേതാണോ എന്ന് സംശയിച്ചു പോകും! എരഞ്ഞോളിയുടെ അഭിമാനത്തെ കണ്ടാൽ ഇനി ഏമാന്മാർക്ക് മുട്ടിടിക്കും.
നാട് നമിക്കുന്നു. സീനയാണ് മാതൃക.

ബോംബുകൾ തെരയലും കണ്ടെത്തലും ഓരോ പൗരന്റെയും ഉത്തവാദിത്വമാണോ? പോലീസുകാരന്മാരുടെ വീട്ടുവളപ്പിൽ ബോംബിരുന്നാലും അതും കണ്ടെത്തുക അവരവരുടെ കടമയാണോ?എന്നാൽ പിന്നെയെന്തിനാണ് ഇവിടെ പോലീസ്?

ബോംബ് സ്ഫോടനത്തെ തുടർന്ന് എരഞ്ഞോളിയിൽ ഒരാളുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഭയചകിതരാണ് ജനങ്ങൾ . . സീനയെ സിപിഎം എത്ര ഭയപ്പെടുത്തിയാലും കേരളം ഒപ്പമുണ്ടാകും.പേപ്പട്ടികൾ വീട്ടിലെത്തി സീനയെ ഭീഷണിപ്പെടുത്തിയത്രെ? ഈ ഗൂണ്ടാ സംഘത്തിന് കീഴ്‌പ്പെട്ട് ജീവിച്ചില്ലെങ്കിൽ ആരെങ്കിലും വീട്ടിൽ ചത്തുകിടന്നാൽ ശവമെടുക്കാൻ പോലും ആരും ചെല്ലില്ലത്രെ .എടോ പുല്ലേ ഇവിടെ പിണറായി വിജയനാണോ ഈ പണി ചെയ്തുകൊണ്ടിരുന്നത്?

ശവമടക്കാൻ ഇനി ആരെയും കിട്ടില്ലത്രെ? ഈ മുഖ്യമന്ത്രി എരഞ്ഞോളിയിലെ സീനയുടെ വീട്ടിൽ ചെന്ന് എത്ര ജഢം എടുത്ത് പുഴുങ്ങി തിന്നും? അതൊന്നു കാണണമല്ലോ? ജഡം എല്ലാം എടുത്ത് പുഴുങ്ങി തിന്നുമോ? അത്ര വലിയ നരഭോജിയോ മുഖ്യമന്ത്രി ?

സീന വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു നേതാക്കൾ എത്തിയത്. ഒഴിവുദിവസങ്ങളിൽ ഭർത്താവിന്റെ തലശ്ശേരിയുള്ള വീട്ടിലാണ് സീന താമസിക്കുന്നത്. മറ്റുള്ള ദിവസങ്ങളിൽ എരഞ്ഞോളിലെ സ്വന്തം വീട്ടിലുമാണ്. സത്യം വിളിച്ചുപറഞ്ഞിട്ട് കൊല്ലുമെങ്കിൽ കൊല്ലട്ടെ. അയൽക്കാർ എന്നെയും എന്റെ വീട്ടുകാരെയും ഒറ്റപ്പെടുത്തിയ മട്ടാണ്. അവർക്കുവേണ്ടി കൂടിയാണു ഞാൻ സംസാരിച്ചത്. എന്നിട്ടും അവർ സത്യത്തിനൊപ്പം നിൽക്കുന്നില്ല.

വർഷങ്ങളായി എരഞ്ഞോളിയിൽ ജീവിക്കുന്നു. പറഞ്ഞതെല്ലാം സത്യമാണ്. നുണ പറഞ്ഞതുകൊണ്ട് എനിക്ക് യാതൊരു കാര്യവുമില്ല. കൊല്ലാൻ തീരുമാനിച്ചാൽ പോലീസ് വന്നിട്ടൊന്നും കാര്യമില്ലെന്നും സീന പറഞ്ഞു. സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കുണ്ടെന്ന് സീന നടത്തിയ വെളിപ്പെടുത്തൽ സി.പി.എം. തള്ളിക്കളഞ്ഞിരുന്നു. മരിക്കാൻ ഭയമില്ലെന്നും സത്യം പറഞ്ഞതിനു പാർട്ടി വിധിക്കുന്ന ശിക്ഷ മരണമാണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും സീന പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പതിനൊന്നുകാരിയെ വീട്ടിലെ അലമാരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി  (2 hours ago)

കോടതി നടപടി ചിത്രീകരിച്ച സിപിഐ എം നേതാവ് കസ്റ്റഡിയില്‍  (2 hours ago)

എന്റെ മുപ്പതാം പിറന്നാളിന് ഞാന്‍ എനിക്ക് നല്‍കിയ സമ്മാനം  (2 hours ago)

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (3 hours ago)

ശബരിമല സ്വര്‍ണപ്പാളി വിവാദം: ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം  (3 hours ago)

അജ്മലിനെതിരെ ചാറ്റുകള്‍ പുറത്തുവിട്ട് നടി  (3 hours ago)

ബിഹാറില്‍ നിരവധി വികസനങ്ങള്‍ ചെയ്തുവെന്ന് നിതീഷ് കുമാര്‍  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പിവി അന്‍വര്‍  (4 hours ago)

ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണത്തെച്ചൊല്ലി എഎപി സമ്മര്‍ദം ചെലുത്തിയെന്ന് പരിസ്ഥിതി മന്ത്രി  (4 hours ago)

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു  (5 hours ago)

നാലാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍  (5 hours ago)

അഹമ്മദാബാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമിയിടപാട് നടത്തി ലുലു ഗ്രൂപ്പ്  (6 hours ago)

സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ആധാറിലെ തെറ്റുകള്‍ തിരുത്താം  (6 hours ago)

നിനക്കൊക്കെ വേണേല്‍ പഠിച്ചാല്‍ മതി !! ഇടുക്കി ഗവ. നഴ്‌സിങ് കോളജ് പൂട്ടിക്കുമെന്ന് സഖാവ് വര്‍ഗീസിന്റെ കൊലവിളി ; കോളേജ് പണിതത് വര്‍ഗീസിന്റെ തറവാട്ട് കാശില്‍ നിന്നാണോ പൂട്ടിക്കുമെന്ന് പറയാന്‍ !! വിരട്ടൊക  (6 hours ago)

Malayali Vartha Recommends