രണ്ടുപേര്‍ തമ്മില്‍ വേര്‍പിരിയുബോള്‍ ദൈവത്തിന്റെ സിംഹാസനം വരെ വിറയ്ക്കുമെന്ന് കല്‍പ്പനചേച്ചി പറഞ്ഞിരുന്നതായി മനോജ് കെ ജയന്‍

എന്റെ കൂടപ്പിറപ്പല്ലെങ്കിലും കല്‍പ്പന എന്റെ പെങ്ങളായിരുന്നു. ഞങ്ങള്‍ ഒരേ കാലഘട്ടത്തിലാണ് സിനിമയില്‍ വന്നത്. കുഞ്ഞാറ്റ അമ്മേ എന്നാണ് കല്‍പ്പനയെ വിളിക്കുന്നത്. അത്രയ്ക്ക് തമ്മില്‍ അടുപ്പമായിരുന്നു ഞങ്ങളും കല്‍പ്പനയും തമ്മില്‍. ഞാനും ഉര്‍വശിയും തമ്മില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് കല്‍പ്പനയായിരുന്നു. രണ്ട് പേര്‍ തമ്മില്‍ വേര്‍പിരിയുബോള്‍ ദൈവത്തിന്റെ സിംഹാസനം വരെ വിറയ്ക്കുമെന്ന് അന്ന് കല്‍പ്പനചേച്ചി പറഞ്ഞിരുന്നു. പക്ഷേ വേറെ നിവര്‍ത്തിയില്ലായിരുന്നു. കുഞ്ഞാറ്റയുടെ ജീവിതത്തെ ഓര്‍ത്ത് ഞാന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നു.പക്ഷേ അവളുടെ അമ്മ ജീവിതത്തിനെതിരെ ഒഴികുകയായിരുന്നു.
കല്‍പ്പനേച്ചിയായിരുന്നു പലഘട്ടങ്ങളിലും കോംപ്രമൈസിന് വന്നിരുന്നത്. എല്ലാദിവസവും എന്നെ വിളിച്ച് എന്റെ തീരുമാനത്തെകുറിച്ചും കുഞ്ഞാറ്റയുടെ ഭാവിയെകുറിച്ചും എന്നെ ഓര്‍മപ്പെടുത്തികൊണ്ടിരുന്നു. ഉര്‍വശിയുമായി വേര്‍പിരിഞ്ഞതിന് ശേഷം കുഞ്ഞാറ്റയെ ഇരുവരുമായും ബന്ധിപ്പിച്ചിരുന്നത് കല്‍പ്പനേച്ചിയായിരുന്നു. കല്‍പ്പന മരിച്ചതോടെ പോയത് എന്നെയും കുഞ്ഞാറ്റെയയും ഉപദേശിക്കാനും നിയന്ത്രിക്കാനും അധികാരമുള്ള എന്റെ മൂത്തേച്ചിയാണ്. കല്‍പനയുടെ മരണം എന്റെ ജീവിതത്തില്‍ വ്യക്തിപരമായ നഷ്ടമായിരുന്നുണെന്നും മനോജ് കെ ജയന്‍ പറഞ്ഞു.
ഇന്നലെ തൃപ്പൂണിത്തറയില്‍ കല്‍പ്പനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ മനോജ് കെ ജയനുമുണ്ടായിരുന്നു,മകള്‍ കുഞ്ഞാറ്റയുമായാണ് മനോജ് എത്തിയത്. കുഞ്ഞാറ്റ കല്‍പ്പനയ്ക്ക് വായ്ക്കരിയിരുന്ന ചടങ്ങുകള്‍ക്കായി കല്‍പ്പനയുടെ വീട്ടിലേക്ക് പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























