മധ്യകേരളത്തിലും വടക്കന്‍ജില്ലകളിലും ശക്തമായ മഴക്ക് സാധ്യത.... പത്തുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാലു ജില്ലകളില്‍ യെലോ അലര്‍ട്ടും..അടുത്ത ഞായറാഴ്ചവരെ കേരളത്തില്‍ മഴ തുടരും... വെള്ളിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപമെടുത്തേക്കും എന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു....

ഇന്ന് മധ്യകേരളത്തിലും വടക്കന്‍ജില്ലകളിലും ശക്തമായ മഴക്ക് സാധ്യത. പത്തുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാലു ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. കോട്ടയം മുതല്‍ കാസര്‍കോടുവരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. ഈ ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ യെലോ അലര്‍ട്ടാണ്. നാലു തെക്കന്‍ജില്ലകളിലും പരക്കെ മഴക്ക് സാധ്യതയുണ്ട്. കടല്‍പ്രക്ഷുബ്ധമാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും നിര്‍ദേശമുണ്ട്.
കോട്ടയം, ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. ഇടുക്കിയില്‍ അതീവജാഗ്രതാ നിര്‍ദേശമുണ്ട്. അടുത്ത ഞായറാഴ്ചവരെ കേരളത്തില്‍ മഴ തുടരും. വെള്ളിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപമെടുത്തേക്കും എന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്.അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്‌സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. മോഡല്‍ റസിഡന്‍ഷ്യല്‍, നവോദയ സ്കൂളുകള്‍ക്കും അവധി ബാധകമല്ല.
കനത്ത മഴയില്‍ പാലക്കാട് ജില്ലയിലെ പ്രധാന ഡാമുകളെല്ലാം പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുകാണ്. കാഞ്ഞിരപ്പുഴയുടെയും, മംഗലംഡാമിന്റെയും ഷട്ടറുകള്‍ തുറന്നതിന് പിന്നാലെ കൂടുതല്‍ ഡാമുകള്‍ അടുത്തദിവസങ്ങളില്‍ തുറന്നേക്കും. മലമ്പുഴയിലും, വാളയാറിലും ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടുണ്ട്.
മഴക്കെടുതിയില്‍ ഇന്നലെ 3 പേര്‍ മരിച്ചു. നാളെ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ മഴ കൂടുതല്‍ ശക്തമായേക്കും. തൃശൂര്‍,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്നും ഇന്നുരാത്രി 11.30വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയസമുദ്ര സ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചു. കേരളം,കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു നിരോധനമുണ്ട്.
https://www.facebook.com/Malayalivartha