അതിശക്തമായ മഴ... വിമാനം കണ്ണൂരിലിറക്കാന്‍ കഴിയാതെ നെടുമ്പാശേരിയിലിറക്കി

അതിശക്തമായ മഴ... വിമാനം കണ്ണൂരിലിറക്കാന്‍ കഴിയാതെ നെടുമ്പാശേരിയിലിറക്കി. പുലര്‍ച്ചെ കുവൈത്തില്‍ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്.
അതേസമയം, വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുന്നു. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനമാണ് നെടുമ്പാശേരിയിലിറക്കിയിരിക്കുന്നത്.
കാലാവസ്ഥ അനുയോജ്യമാകുമ്പോള്‍ അങ്ങോട്ടേക്ക് പോകുമെന്നാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ അറിയിക്കുന്നത്.
"
https://www.facebook.com/Malayalivartha