ജയിലില്‍ കിടന്നപ്പോള്‍ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവ് ! ഉമ്മന്‍ ചാണ്ടി വിശുദ്ധനെന്ന് ബിനീഷ് പ്രഖ്യാപിച്ചപ്പോള്‍ അടിയേറ്റ് പിണറായി കൂട്ടം,പുതുപ്പള്ളി പള്ളിയിലെ കല്ലറയില്‍ നടന്നത് നാടകീയ രംഗങ്ങള്‍, സി പി എമ്മിന്റെ മുഖത്തടിച്ച് കോടിയേരി പുത്രന്‍, വിനോദിനി ഉള്ളില്‍ ചിരിയ്ക്കുന്നു !

പുതുപ്പള്ളി പള്ളിയിലെ കല്ലറയിലെത്തി ഉമ്മന്‍ ചാണ്ടിയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ച് ബിനീഷ് കോടിയേരി. ആ കല്ലറയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് ഉമ്മന്‍ ചാണ്ടി വിശുദ്ധനെന്ന് പറയുകയായിരുന്നു ബിനീഷ്. കോടിയേരി കുടുംബത്തെ ചേര്‍ത്തു നിര്‍ത്തിയത് ഉമ്മന്‍ ചാണ്ടിയാണ്. പ്രതിസന്ധികളില്‍ അദ്ദേഹം കൂടെ നിന്നു, ജയിലില്‍ കിടന്നപ്പോള്‍ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പിണറായി വിജയന്റെയും കൂട്ടരുടേയും നെഞ്ചത്തിട്ട് പൊട്ടിച്ച് ബിനീഷ്.
വ്യത്യസ്ഥ രാഷ്ട്രീയ ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും എത്രത്തോളം സൗഹാര്‍ദ അന്തരീക്ഷത്തിലുള്ള രാഷ്ട്രീയം സൃഷ്ടിക്കാമെന്ന് കാണിച്ചു തന്നെ നേതാക്കളാണ് ഉമ്മന്‍ചാണ്ടിയും കൊടിയേരി ബാലകൃഷ്ണനുമെന്ന് ബിനീഷ് പറഞ്ഞു. വ്യക്തിപരമായി എത്രയേറെ അക്രമിക്കപ്പെട്ടാലും അക്രമിച്ചവരെ ചേര്‍ത്ത് പിടിച്ച് പോകാന്‍ സാധിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം കാണിച്ചു തന്ന വ്യക്തികളായിരുന്നു ഉമ്മന്‍ ചാണ്ടിയും കോടിയേരി ബാലകൃഷ്ണനുമെന്ന് ബിനീഷ് കോടിയേരി. ജനമനസ്സുകളില്‍ അടയാളപ്പെടുത്തിയ നേതാക്കളെ വിസ്മൃതിയിലേക്ക് പോകാന്‍ ജനങ്ങള്‍ സമ്മിക്കില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ സ്മാരകത്തിലേക്ക് എത്തുന്ന ജനവും അദ്ദേഹത്തോടുള്ള സ്‌നേഹവുമെന്ന് ബിനീഷ് പറഞ്ഞു.
'സമാനതകള്‍ ഏറെയുള്ള നേതാക്കളായിരുന്നു എന്റെ അച്ഛനും ഉമ്മന്‍ ചാണ്ടി അങ്കിളും. വ്യക്തിപരമായി അക്രമിക്കപ്പെട്ടപ്പോഴും, അക്രമികളെ ചേര്‍ത്തുനിര്‍ത്തിയ ആളുകളായിരുന്നു ഇരുവരും. ഉമ്മന്‍ ചാണ്ടി അങ്കിളിന്റെ കുടുംബം ഞങ്ങളുടെ കുടുംബവുമായി അത്രയേറെ ബന്ധപ്പെട്ട് നില്‍ക്കുകയാണ്. അത് അച്ഛനും ഉമ്മന്‍ ചാണ്ടി അങ്കിളും തമ്മിലുള്ള വലിയൊരു അടുപ്പത്തിന്റെ ബന്ധമാണ്. രണ്ടുപേരുടേയും ജീവിതം നോക്കുമ്പോള്‍ അത്രയേറെ വ്യക്തിപരമായി അക്രമിക്കപ്പെട്ട രണ്ട് നേതാക്കളാണ്. വ്യക്തിപരമായി അക്രമണങ്ങള്‍ നേരിടുമ്പോഴും ആക്രമിക്കുന്നവരോട് വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം കാത്തു സൂക്ഷിക്കുകയും ചിരിയിലൂടെ അവരെ കൂടി ചേര്‍ത്ത് നിര്‍ത്തുകയും ചെയ്ത രണ്ടു നേതാക്കളായിരുന്നു രണ്ടുപേരും. ആളുകള്‍ മനസ്സിലാക്കപ്പെടേണ്ട രണ്ടു ജീവിതങ്ങളാണ്' ബിനീഷ് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് പറഞ്ഞ ബിനീഷ് ചാണ്ടി ഉമ്മനുമായി സൗഹൃദവും അത്തരത്തില്‍ തന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു. കേരളവും മലയാളിയും ഉള്ളിടത്തോളം കാലം ഉമ്മന്‍ ചാണ്ടി ഓര്‍മ്മിക്കപ്പെടുമെന്നും ബിനീഷ് പറഞ്ഞു.
രാഷ്ട്രീയ നിലപാടുകള്‍ കൃത്യമായി പറഞ്ഞുപോകുകയും അതോടൊപ്പം ഏറ്റവും നല്ല അടുപ്പം കാത്തു സൂക്ഷിക്കാന്‍ അവര്‍ക്ക് പറ്റിയിട്ടുണ്ട്. അത്തരത്തിലുള്ള രാഷ്ട്രീയ അന്തരീക്ഷമാണ് നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടിയെ ചേര്‍ത്തുപിടിച്ചുള്ള ബിനീഷിന്റെ പ്രക്യാപനങ്ങള്‍ സിപിഎമ്മിനിട്ടുള്ള കുത്താണ്. ജയിലില്‍ കിടന്നപ്പോള്‍ പാര്‍ട്ടി തന്നോട് കാണിച്ച അവണന കൂടി വ്യക്തമാക്കിയിരിക്കുകയാണ് ബിനീഷ്. ബിനീഷിന്റെ വിഷയം വന്നപ്പോഴാണ് കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവെച്ചത്. രാജിവെപ്പിക്കുകയായിരുന്നു പിണറായിയും സംഘവും ചേര്‍ന്ന്. ബിനീഷിന് വേണ്ടി പാര്‍ട്ടിയോ താനോ ഇടപെടില്ല തെറ്റുകാരനല്ലെങ്കില്‍ അത് അവന്‍ തെളിയിക്കട്ടെയെന്ന് കോടിയേരിക്ക് പറയേണ്ടി വന്നതാണ്. നേതാക്കളുടെ മക്കള്‍ കാണിച്ച് കൂട്ടുന്ന പ്രശ്‌നങ്ങളെ താങ്ങാന്‍ പാര്‍ട്ടിക്ക് പറ്റില്ലെന്ന് പിണറായി കടുപ്പിച്ചതോടെയാണ് ബിനീഷിനെ കോടിയേരി തള്ളിപ്പറഞ്ഞത്. എന്നാല്‍ ഇന്നിപ്പോള്‍ വീണ സകലമാന അഴിമതി കാണിച്ചിട്ടും മാസപ്പടി വാങ്ങിയിട്ടും അതും പിണറായി വിജയന്റെ പ്രിവിലേജ് ഉപയോഗിച്ച് അഴിമതി നടത്തിയിട്ടും പിണറായിക്ക് രാജിവെക്കണ്ട. പാര്‍ട്ടിക്ക് രാജിവെപ്പിക്കുകയും വേണ്ട. വീണയുടെ കേസ് ഒതുക്കാന്‍ പാര്‍ട്ടി ഒന്നാകെയാണ് മുന്നിട്ട് നില്‍ക്കുന്നത്.
ആള്‍ക്കൂട്ടത്തെ തനിച്ചാക്കി ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പ്രിയ നേതാവ് കൂടെയില്ലെന്ന് ഇപ്പോഴും ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. വേര്‍പാടിന്റെ മുറിവില്‍ നോവേറുന്നൊരു ഓര്‍മ്മയാണിന്നും ഉമ്മന്‍ചാണ്ടി. വിട്ടുപോയൊരു കരുതലിന്റെ കൈത്തലമാണ് ഒ സി. ഹൃദയംകൊണ്ട് ബന്ധിക്കപ്പെട്ടവര്‍ വിലാപങ്ങളില്‍ കണ്ണിചേര്‍ന്ന് രാവും പകലുമായി നല്‍കിയ വിടപറച്ചിലിന് രാഷ്ട്രീയ കേരളത്തില്‍ സമാനതകളില്ല. പകരമൊരാളില്ലെന്ന തോന്നലാണ് ഉമ്മന്‍ചാണ്ടിയുടെ മരണം ബാക്കിവയ്ക്കുന്ന വിടവ്. പൊതുപ്രവര്‍ത്തനത്തിന്റെ എല്ലാകാലത്തും ആത്മബന്ധത്തിന്റെ നൂലുകൊണ്ട് അണികളെ തുന്നിക്കൂട്ടിയ നേതാവ്. ജനസമ്പര്‍ക്കം കൊണ്ടുതന്നെ ജനകീയത അടയാളപ്പെടുത്തിയ ഉമ്മന്‍ചാണ്ടിക്ക് മനസാക്ഷിയായിരുന്നു എന്തിനും മാനദണ്ഡം.
ആള്‍ക്കൂട്ടമില്ലാതൊരു ഉമ്മന്‍ചാണ്ടിയെ ആരും കണ്ടുകാണില്ല. കയ്യകലത്തുനിന്ന് കാര്യംകാണാം, ചെവിയരികത്ത് വന്ന് ദുരിതം പറയാം. കേള്‍ക്കാനും പറയാനും, കാണാനും കരുതാനും ഒരു നേതാവില്ലാതെ നേരംപുലര്‍ന്ന ദിനമാണ് ജൂലൈ 18. നേതാക്കളുടെ നേതാവും അണികളുടെ ആവേശവുമായിരുന്ന ഉമ്മന്‍ചാണ്ടിക്ക് അനുയായികളില്ലാത്തൊരു വാര്‍ഡ് പോലും കേരളത്തില്‍ ഉണ്ടായിരുന്നില്ല. മരണംകൊണ്ട് മുറിവേറ്റവര്‍ പുതുപ്പള്ളിയിലെ കല്ലറയില്‍ ഹൃദയംകൊണ്ട് ഇങ്ങനെ എഴുതിവച്ചു. 'ഈ മനുഷ്യന്‍ സത്യമായും നീതിമാനായിരുന്നു'. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ടാകുകയാണ്. ഏറെ വേദനിപ്പിച്ച വേര്‍പാടിന്റെ ഓര്‍മ്മയിലാണ് രാഷ്ട്രീയ കേരളം. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ്, ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷം മുന്നില്‍ നിറഞ്ഞ ശൂന്യതയായിരുന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കുടുംബം പറയുന്നത്. ആള്‍ക്കുട്ടവും ആള്‍ക്കൂട്ടത്തിന്റെ നേതാവായ കുടുംബനാഥനില്ലാത്തതിന്റെ സങ്കടങ്ങളാണ് ഭാര്യ മറിയാമ്മയും മക്കളായ മറിയയും മകന്‍ ചാണ്ടി ഉമ്മനും പങ്കു വയ്ക്കുന്നത്.
https://www.facebook.com/Malayalivartha