ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിനു ജീവനുണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ ... വാമനപുരത്ത് ഒരു വയസുള്ള പിഞ്ചു കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി......

കണ്ണീർക്കാഴ്ചയായി... വാമനപുരത്ത് ഒരു വയസുള്ള പിഞ്ചു കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു. വാമനപുരം കണിച്ചോട്ട് സുഭാഷ്- അശ്വതി ദമ്പതികളുടെ മകൾ പവിത്രയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിനു ജീവനുണ്ടായിരുന്നില്ലെന്നു ഡോക്ടർമാർ അറിയിച്ചു. ഇതോടെയാണ് പൊലീസ് അമ്മയെ ചോദ്യം ചെയ്തത്.
കുഞ്ഞിന്റെ അമ്മൂമ്മ തൊഴിലുറപ്പ് ജോലിയ്ക്കു പോകുമ്പോൾ കുഞ്ഞ് വീട്ടിലുണ്ടായിരുന്നു. വൈകുന്നേരം മടങ്ങിയെത്തിയപ്പോൾ കട്ടിലിൽ ചലനമറ്റ നിലയിൽ കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. തട്ടിവിളിച്ചിട്ട് ഉണരാതിരുന്നതിനാൽ ഉടൻ തന്നെ അമ്മൂമ്മ ഓട്ടോറിക്ഷയിൽ കുഞ്ഞിനെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
" f
https://www.facebook.com/Malayalivartha























