ബാര്‍ ഉടമകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സോളര്‍ കേസ് മുഖ്യപ്രതി സരിത എസ്.നായര്‍

ബാര്‍ ഉടമകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സോളര്‍ കേസ് മുഖ്യപ്രതി സരിത എസ്.നായര്‍. തന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ മദ്യലോബിയാണെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. സോളര്‍ കമ്മിഷന് മുന്നിലെ തന്റെ വെളിപ്പെടുത്തല്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണയോടെയല്ല. സിപിഎം മുന്‍പ് പത്തുകോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ സ്വന്തം നിലയ്ക്കാണ്. ഇന്നലെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സരിത പറഞ്ഞു.
സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സരിത. ഇന്നലെ മൊഴി നല്‍കിയശേഷം നൂറുകണക്കിന് പേരാണ് ഫോണില്‍ വിളിച്ചതെന്നും തനിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും സരിത വെളിപ്പെടുത്തി.
അതേസമയം, മൊഴികൊടുക്കുന്നതിന് മുന്‍പ് സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിക്കെതിരെ ലോയേഴ്‌സ് യൂണിയന്‍ പരാതി നല്‍കും. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയനാണ് സോളര്‍ കമ്മിഷനുമുന്നില്‍ പരാതി നല്‍കുക. തമ്പാനൂര്‍ രവി സരിതയുമായി സംസാരിച്ചതിന്റെ ശബ്ദരേഖയുള്‍പ്പെടുന്ന സിഡിയും തെളിവായി ഹാജരാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























