മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ മാര്‍ച്ച് അക്രമാസക്തം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലിസ് ലാത്തി വീശി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ നിരവധി തവണ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്.
പൊലിസിനു നേരെ സമരക്കാര്‍ നിരവധി തവണ കല്ലേറ് നടത്തി. സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വി.ശിവന്‍കുട്ടി എംഎല്‍എയും സമരമുഖത്തുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























