ഉമ്മന്‍ചാണ്ടിയുടെ രാജി ഉടന്‍, ജാഥ നിര്‍ത്തിവെച്ച് തിരുവനന്തപുരത്തെത്താന്‍ സുധീരന് അടിയന്തര നിര്‍ദ്ദേശം, കെപിസിസി ഓഫീസില്‍ അടിയന്തര മീറ്റിംഗ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതിമന്ത്രി ആര്യാടന്‍മുഹമ്മദിനുമെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ രാജി ഉടന്‍. വിധി വന്നയുടെന്‍ ജാഥ നിര്‍ത്തിവെച്ച് അടിയന്തരമായി തിരുവനന്തപുരത്തെത്താന്‍ ഹൈക്കമാന്റ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. എല്ലാ കെപിസിസി അംഗങ്ങളും അടിയന്തരമായി തിരുവനന്തപുരത്തെത്താനും നിര്‍ദ്ദേശമുണ്ട്.
ഉമ്മന്‍ചാണ്ടിയെ കൊണ്ട് രാജിവെപ്പിച്ച് ജാഥ നിര്‍ത്തിവെച്ച് തിരുവനന്തപുരത്തെത്തുന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭയെ നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാനാണ് ഹൈക്കമാന്റിന്റെ തീരുമാനം. ഇതു സംബന്ധിച്ചുള്ള ചര്‍ച്ച കേരളത്തിലെ മുതിര്‍ന്ന നേതാവ് എകെ ആന്റണിയുമായി സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തി. ആന്റണി കേരളത്തില്‍ മുഖ്യമന്ത്രിയാവാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിഎം സുധീരനെ പരിഗണിക്കുന്നത്.
കോടതി വിധി വരുമ്പോള്‍ ഉമ്മന്‍ചാണ്ടി കോഴിക്കോടാണ്. എന്നാല്‍ വിധിയെ കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. എന്നാല്‍ സോളാര്‍ കമ്മീഷനുമുന്നില്‍ സരിത സര്‍ക്കാരിനെതിര ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അതുപ്രകാരമാണ് താന്‍ മുപ്പത് പേജുള്ള കത്ത് നാലുപേജായി ചുരുക്കിയതെന്നും സരിത സോളാര്‍ കമ്മീഷനു മുന്നില്‍ പറഞ്ഞത്. എന്നാല്‍ തൃശൂര്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























