ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നട്ടെല്ലൊടിച്ചത് ഗണേഷ്‌കുമാര്‍

ഉമ്മന്‍ചാണ്ടി സര്‍്ക്കാരിന്റെ നട്ടെല്ലൊടിച്ചത് എം.എല്‍.എ കെ.ബി ഗണേഷ് കുമാറാണെന്ന് ആരോപണം. ഇത് സി.പി.എമ്മിന്റെ അനുഗ്രഹ ആശംസകളോടെയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. യു.ഡി.എഫ് വിട്ട ഗണേഷ് കുമാറിനെ വരുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് സി.പി.എം ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിയ സമയത്ത് സരിത സര്‍ക്കാരിനും ഉമ്മന്‍ചാണ്ടിക്കും എതിരെ ആഞ്ഞടിച്ചത്.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പിണറായി വിജയനെതിരെ ലാവ്‌ലിന്‍ കേസ് ഉമ്മന്‍ചാണ്ടി കുത്തിപ്പൊക്കി. ബി.ജെ.പിയെ കൂട്ടു പിടിച്ച് കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെയും കുരുക്കി. ഇതിനുള്ള പ്രതികാരമായാണ് സി.പി.എം ഗണേഷ്‌കുമാരിനെ കളത്തിലിറക്കിയത്. ഇതിന് ബാലകൃഷ്ണപിള്ളയുടെ അനുവാദവും ഗണേഷന്‍ വാങ്ങിയിരുന്നു എന്നാണ് അറിയുന്നത്. അടുത്തതവണ പത്തനാപുരത്ത് സി.പി.ഐയുടെ സീറ്റ് ഗണേഷിന് നല്‍കാമെന്ന ഉറപ്പിലാണിത്.
അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബിജു രാധാകൃഷ്ണനും എറണാകുളം ഗസ്റ്റ്ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയപ്പോള്‍ എന്താണ് സംസാരിച്ചതെന്ന് പറയാന്‍ സരിത ഇതുവരെ തയ്യാറായില്ല. സരിതയും ഗണേഷ് കുമാറും തമ്മിലുള്ള എന്തോ കാര്യമാണ് ബിജുരാധാകൃഷ്ണന്‍ പറഞ്ഞതായാണ് അറിയുന്നത്. മാത്രമല്ല ഇതുവരെ സരിതയ്‌ക്കെതിരെ ഗണേഷ് കുമാറോ ഗണേഷ് കുമാറിനെതിരെ സരിതയോ യാതോരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും ശ്രദ്ധേയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























