വിശദീകരണം ആവശ്യപ്പെട്ട് സോണിയാ ഗാന്ധി

കേരളത്തിലെ ഭരണത്തിലുണ്ടായ അസാധാരണ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തില്‍ ഉടലെടുത്ത ഭരണ പ്രതിസന്ധിയെ കുറിച്ച് ഇരുവരും സോണിയെ വിവരങ്ങള്‍ ധരിപ്പിച്ചു. കാര്യങ്ങള്‍ വളരെ ഗൗരവതരമാണെന്നാണ് നേതാക്കള്‍ സോണിയയെ ധരിപ്പിച്ചത്. വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ സര്‍ക്കാരിന്റെ മുന്നോട്ടുള്ള പോക്ക് സുഖകരമായിരിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇതുവരെ സോളാര്‍ തട്ടിപ്പു സംബന്ധിച്ച് ആരോപണങ്ങള്‍ മാത്രമാണ് സര്‍ക്കാരിനു നേരെ ഉയര്‍ന്നത്. എന്നാല്‍ കോടതി ഉത്തരവോടെ സ്ഥിതി മാറിയിരിക്കുകയാണെന്നും ആന്റണി സോണിയയെ അറിയിച്ചു. കേരളത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവും ഹൈക്കമാന്‍ഡ് നേതാക്കളില്‍ ചിലര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























