പി സി വിഷ്ണുനാഥ് എംഎല്‍എയെ കണ്ടകാര്യം വെളിപ്പെടുത്തി സരിത

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണ് പി സി വിഷ്ണുനാഥ് എംഎല്‍എയെ കണ്ടതെന്ന് സരിത സോളാര്‍ കമ്മീഷനോട് പറഞ്ഞു. തന്നെയും ടീം സോളാറിനെയും മുഖ്യമന്ത്രി പരിചയപ്പെടുത്തുന്ന കത്തുമായാണ് അദ്ദേഹത്തിന്റെ തന്നെ ഭരണകക്ഷിയില്‍പ്പെട്ട എംഎല്‍എയെ കാണുന്നത്. 2012 ഫെബ്രുവരിയിലാണത്.എന്നിട്ടും എന്നെ അറിയില്ല എന്ന് മുഖ്യമന്ത്രി കള്ളമായതിനാലാണ് കമ്മീഷനില്‍ സത്യം പറയുന്നത്. ആ കത്ത് തനിക്ക് ഹാജരാക്കാനാകും
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനെ പറ്റിയാണ് വിഷ്ണുനാഥുമായി സംസാരിച്ചത്. ടീം സോളാറിനെ പറ്റി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് വിഷ്ണുനാഥ് പറഞ്ഞു സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള രൂപ രേഖ തയ്യാറാക്കി എംഎല്‍എ ഹോസ്റ്റലില്‍ എത്തിച്ചിട്ടുമുണ്ട്.
മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോയെ കുറിച്ച് കമ്മീഷന്‍ സരിതയോട് ചോദിച്ചു.
2013 ജനുവരി 10ന് ജിക്കുമോന്‍ വിളിച്ചാണ് കടപ്‌ളാമറ്റത്ത് മുഖ്യമന്ത്രി വരുന്നുണ്ടെന്നും കാണണമെന്നു പറഞ്ഞത്. അതിനാലാണ് അവിടെ ചെന്നതെന്ന് സരിത പറഞ്ഞു. വസ്തുത വിരുദ്ധമായി കാര്യങ്ങള്‍ പറയേണ്ടിവരുമെന്നതുകൊണ്ടാണ് ഇതുവരെ മൊഴി നല്‍കാതിരുന്നത്. തന്നെക്കൊണ്ട് നുണ പറയിപ്പിച്ചവരുടെ ഇടപെടലുകള്‍ തെളിയിക്കുന്ന രേഖകള്‍ തനിക്ക് ഹാജരാക്കാന്‍ കഴിയും.
എല്ലാ കള്ളന്മാരും എല്ലാ കാലവും കള്ളന്മാരായി തുടരാന്‍ ആഗ്രഹിക്കുന്നില്ല.താന്‍ ഇവരോട് ഇത്തരത്തില്‍ മോശക്കാരിയാക്കരുതെന്ന് പറഞ്ഞപ്പോള്‍ ഇതൊക്കെ രാഷ്ട്രീയമാണെന്നാണ് മറുപടി കിട്ടിയത്. താന്‍ ആരെ സംരക്ഷിച്ചുവോ അവര്‍ തന്നെ എന്നെ നാലംകിട സ്ത്രീ ആയി ചിത്രീകരിച്ചുവെന്നും പറഞ്ഞ് സരിത കമ്മീഷന് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഇത് അവസാന അവസരമാണെന്നു കണ്ടതു കൊണ്ടാണ് ഇപ്പോള്‍ എല്ലാം തുറന്നു പറയുന്നതെന്നും സരിത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























