കൂട്ടുകാരിയെ കാണാന്‍ വീട്ടിലെത്തിയ 11 കാരിയെ പീഡിപ്പിച്ച അച്ഛനെതിരെ മകളുടെ പരാതിയില്‍ അറസ്റ്റ്

മുഖ്യാ ഇവളെക്കണ്ടു പഠിക്കൂ. നിയമം നിയമത്തിന്റെ വഴിക്കുപോകും എന്നുവിടുവായ് പറയുന്നവരെ വെല്ലുവിളിച്ച് തല്സഥാനത്തു നിന്ന് ഒരു പെണ്‍കുട്ടി. തെറ്റുചെയ്താല്‍പ്പോലും സ്വന്തം കാര്യങ്ങള്‍ വരുമ്പോള്‍ എല്ലാവരും പിന്നോട്ട് പോകും. അത് സ്വന്തം അച്ഛന്റെ കാര്യമാണെങ്കില്‍ പറയാനില്ല. എന്നാല്‍ കാട്ടാക്കടയിലെ ഒരു മിടുക്കി അങ്ങനല്ല.ഉറ്റസുഹൃത്തിനെ സ്വന്തം അച്ഛന്‍ പീഡിപ്പിച്ചതറിഞ്ഞ് 11 കാരി അച്ഛനെ പൊലീസിനെ കൊണ്ട് പിടിപ്പിക്കുകയായിരുന്നു. തിരുവനപുരം കാട്ടാക്കടയിലാണ് സംഭവം. ആമച്ചാല്‍ സ്വദേശി അജയനാണ് മകളുടെ പരാതിയില്‍ അറസ്റ്റിലായത്.വീട്ടില്‍ കളിക്കാനെത്തിയ മകളുടെ കൂട്ടുകാരിയെ അജയന്‍ രഹസ്യമായി പീഡിപ്പിക്കുയായിരുന്നു.
ജനുവരി 16നാണ് പീഡനം നടന്നത്. ഇത് അറിഞ്ഞ മകള്‍ കൂട്ടുകാരിയോടൊപ്പം പീഡനവിവരം അദ്ധ്യാപകരെ അറിയിച്ചു. അദ്ധ്യാപകള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസിന് ലഭിച്ച് പരാതിയില്‍ അജയനെ അറസ്റ്റു ചെയ്‌യുകയായിരുന്നു. ഗാര്‍ഹിക പീഡനത്തിന് അജയനെതിരെ ഭാര്യനല്‍കിയ കേസ് നിലവിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























