Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ... വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിന്റെ ഭാ​ഗമാകും, ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു


പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!


കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...


വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...


നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...

ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ... വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിന്റെ ഭാ​ഗമാകും, ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

25 NOVEMBER 2026 06:25 AM IST
മലയാളി വാര്‍ത്ത

ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ബുധനാഴ്ച രാവിലെ ആരംഭിക്കും. നാല് ഡോക്ടർമാർ അടങ്ങുന്ന വനംവകുപ്പിന്റെ സംഘമാണ് ചക്കക്കൊമ്പൻ ദൗത്യത്തിനായി ചിന്നക്കനാലിൽ സജ്ജരായിട്ടുള്ളത്. വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിന്റെ ഭാ​ഗമാകുന്നതാണ്.

ചക്കക്കൊമ്പനെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാ​ഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഇന്ന് പുലർച്ചെ മുതൽ ദൗത്യം അവസാനിക്കുന്നത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാർഡുകളിലാണ് നിരോധനാജ്ഞയുള്ളത്. ഈ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിലും ദൗത്യം നടക്കുന്ന മേഖലയോട് ചേർന്നുള്ള അപകടസാധ്യതയുള്ള ഇടങ്ങളിലും അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും സംഘം ചേർന്ന് ഒത്തുചേരുന്നതും കർശനമായി നിരോധിച്ചിരിക്കുകയാണ്. ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികൾ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതും ദൗത്യമേഖലയിലേക്ക് പോകുന്നതും ഒഴിവാക്കേണ്ടതാണ്.

കാട്ടാനയെ കാണുന്നതിനായി ആളുകൾ കൂട്ടംകൂടരുത്. വനംവകുപ്പ്, പോലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിനായി ചുമതലപ്പെടുത്തിയവരും ഒഴികെ മറ്റാരും ദൗത്യം നടക്കുന്ന സ്ഥലത്തേക്കോ സുരക്ഷാ ഉദ്യോഗസ്ഥർ നിശ്ചയിച്ചിട്ടുള്ള നിയന്ത്രിത മേഖലയിലേക്കോ പ്രവേശിക്കാനായി പാടില്ലെന്നും ജില്ലാ കളക്ടർ ഉത്തരവിറക്കി. ദൗത്യം നടക്കുന്ന പ്രദേശത്തേക്കും സമീപമേഖലകളിലേക്കും ഔദ്യോഗിക വാഹനങ്ങൾ ഒഴികെയുള്ളവയുടെ പ്രവേശനം പോലീസ് നിയന്ത്രിക്കുകയും ചെയ്യും.

അടിയന്തര ആവശ്യങ്ങൾക്കും പ്രദേശവാസികളുടെ അത്യാവശ്യ യാത്രകൾക്കും സാഹചര്യമനുസരിച്ച് പോലീസ് അനുമതി നൽകും.ദൗത്യം നടക്കുന്ന സ്ഥലത്തും നിയന്ത്രിത മേഖലയിലും പ്രവേശിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിനും ഫോട്ടോ എടുക്കുന്നതിനും ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. യൂട്യൂബർമാർ ഉൾപ്പടെയുള്ളവർക്കും നിയന്ത്രണമുണ്ട്.

അതേസമയം, മാധ്യമപ്രവർത്തകർക്ക് സുരക്ഷിതമായ സ്ഥലത്തുനിന്ന് വിവരങ്ങൾ ശേഖരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ചക്കക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്ന നടപടികൾ കണക്കിലെടുത്ത് ബുധനാഴ്ച ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. 1, 2, 9, 10, 11, 12 വാർഡുകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി ബാധകമായിരിക്കും.
അതുമാത്രമല്ല ആനയെ പിടികൂടുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശത്തും സമീപ മേഖലകളിലും ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലും ഡ്രോൺ ക്യാമറകൾ, നൈറ്റ് ക്യാമറകൾ, ക്യാമറ ട്രാപ്പുകൾ എന്നിവയുടെ പ്രവർത്തനവും നിരോധനം ഏർപ്പെടുത്തി. ആനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് തിരിച്ചയക്കുന്നതുവരെ നിരോധനം തുടരുന്നതാണ്.


ചക്കക്കൊമ്പൻ ദൗത്യത്തിന്റെ മോക്ഡ്രിൽ ചൊവ്വാഴ്ച പൂർത്തിയായിരുന്നു. ഡ്രോൺ ഉപയോ​ഗിച്ച് ചക്കക്കൊമ്പനെ നിരീക്ഷിച്ചശേഷമായിരിക്കും മയക്കുവെടി വെയ്ക്കുക. വെടിയേറ്റ് ആന മയങ്ങിയാൽ റേഡിയോ കോളർ ഘടിപ്പിക്കും.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ... വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിന്റെ ഭാ​ഗമാകും, ചിന്നക്കന  (9 minutes ago)

ട്യൂഷനു പോകാത്തതിന് അമ്മ വഴക്കു പറഞ്ഞു:മുറിയിൽ തൂങ്ങി മരിച്ച് ശ്രീമയി..! അവസാന ഇൻസ്റ്റാ പോസ്റ്റ് വൈറൽ...!  (7 hours ago)

1.. 2.. 3 ഹോർമുസിൽ 3 കപ്പലുകൾ പിളർന്നു..! സൗദി ഹൂതികളുടെ തലവെട്ടുന്നു ഇറാൻ കളത്തിൽ, ഘോര യുദ്ധം  (8 hours ago)

ഉണ്ണിത്താനെ ചൊറിഞ്ഞ് ഷാഫി..! ഷാഫിക്കിട്ട് പൊട്ടിച്ച് ചാണ്ടി കൂടുതൽ പറയിപ്പിക്കരുത്..! എല്ലാത്തിനെയും പച്ചയ്ക്ക് വലിച്ച് കീറുന്നു  (8 hours ago)

ക്ലാസ് മുറിയില്‍ ഒന്‍പതാം ക്ലാസുകാരന് സഹപാഠിയുടെ വെടിയേറ്റു  (9 hours ago)

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസ്: ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനോ അയോഗ്യമാക്കാനോ ഉള്ള അധികാരം മോട്ടോര്‍ വാഹന വകുപ്പിനുണ്ടെന്ന് കോടതി  (10 hours ago)

പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിക്കാന്‍ സാമ്പിള്‍ നല്‍കാന്‍ മടിച്ച് എണ്ണക്കമ്പനികള്‍  (10 hours ago)

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!  (12 hours ago)

പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!  (12 hours ago)

കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...  (12 hours ago)

വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...  (13 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...  (13 hours ago)

നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...  (13 hours ago)

കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...  (13 hours ago)

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു  (15 hours ago)

Malayali Vartha Recommends