ആര്‍.എസ്.പി യുടെ അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഇന്ന്

കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ രാജിയെ തുടര്‍ന്ന് ആര്‍.എസ്.പി യുടെ അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഇന്ന് നടക്കും. കുഞ്ഞുമോന്‍ രാജിവെച്ച സാഹചര്യം പരിശോധിക്കുന്നതിനാണ് യോഗം ചേരുക. യു.ഡി.എഫ് ബന്ധത്തില്‍ താല്‍പര്യമില്ലാത്ത മുതിര്‍ന്ന നേതാക്കളും കുഞ്ഞുമോനൊപ്പം പാര്‍ട്ടി വിടുമെന്ന സൂചനയെ തുടര്‍ന്നാണ് അടിയന്തര യോഗം നടത്തുന്നത്.
ഇന്നലെയാണ് കോവൂര്‍ കൂഞ്ഞുമോന്‍ രാജി വെച്ചത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധി വന്നയുടന്‍ അദ്ദേഹം സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. മൂന്ന് എം.എല്‍.എമാരുള്ള ആര്‍.എസ്.പിയില്‍ നിന്ന് കുഞ്ഞുമോന്‍ രാജിവെച്ചതോടെ യു.ഡി.എഫ് നിയമസഭാ അംഗങ്ങളുടെ എണ്ണം 74 ആയി കുറഞ്ഞു. ആര്‍.എസ്.പിയിലെ എല്ലാ സ്ഥാനങ്ങളും കോവൂര്‍ കുഞ്ഞുമോന്‍ രാജിവെച്ചിട്ടുണ്ട്. ഇതോടെ ആര്‍.എസ്പി പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























