ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ടി.പി ശ്രീനിവാസനു നേര്‍ക്ക് എസ്എഫ്.ഐ പ്രവര്‍ത്തകരുടെ കൈയ്യേറ്റം

കോവളത്തു നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടിപി ശ്രീനിവാസനു നേരെ എസ്എഫ് ഐ പ്രവര്‍ത്തകരുടെ കൈയ്യേറ്റം. സമ്മേളന സ്ഥലമായ ഹോട്ടലിലേക്കെത്തിയ ശ്രീനിവാസനെ പിന്തുടര്‍ന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു വീഴ്ത്തുകയായിരുന്നു. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി.
വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരിക്കുന്നു എന്നാരോപിച്ചാണ് എസ്.എഫ്.ഐ സമരം നടത്തുന്നത്. അതേസമയം സമരം നടക്കുന്ന സ്ഥലത്തേക്ക് കയറിവന്ന ടി.പി ശ്രീനിവാസനാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
vvv
https://www.facebook.com/Malayalivartha























