തന്റെ ഒരു ലക്ഷവുമായാണ് കുഞ്ഞുമോന്‍ പോയതെന്ന് മന്ത്രി ഷിബുബേബി ജോണ്‍

എന്റെ ഒരു ലക്ഷവും പോയേ......പുര കത്തുമ്പോള്‍ വാഴവെട്ടിയ കുഞ്ഞുമോന്‍ പോയത് വെറുതേയല്ലെന്ന് ഷിബു ബേബിജോണ്‍. പോവുകയാണെങ്കില്‍ ഇങ്ങനെ തന്നെ പോകണം.കോവൂര്‍ കുഞ്ഞുമോന്‍ ആര്‍എസ്പി വിട്ടതില്‍ വിഷമമില്ലെന്നും എന്നാല്‍ പോകുന്ന പോക്കില്‍ തന്റെ കൈയ്യില്‍ നിന്ന് ഒരു ലക്ഷം രൂപ കൊണ്ടു പോയതിലാണു വിഷമമെന്നും മന്ത്രി ഷിബു ബേബി ജോണ്‍. വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കുന്നതിനും മറ്റുമായാണു കഴിഞ്ഞയാഴ്ച തന്റെ പക്കല്‍ നിന്ന് ഒരു ലക്ഷം കുഞ്ഞുമോന്‍ വാങ്ങിയതെന്ന് അഞ്ചാലൂംമൂട്ടില്‍ ആര്‍എസ്പി രാഷ്ട്രീയ വിശദീകരണയോഗത്തില്‍ ഷിബു പറഞ്ഞു.
സോളാര്‍ കേസില്‍ കേരളത്തിന്റെ മുഖ്യമന്ത്രി 15മണിക്കൂറോളം വിചാരണ നേരിടുന്നതിനെ താനടക്കമുള്ളവര്‍ എതിര്‍ത്തിരുന്നു. വിചാരണയുടെ പേരില്‍ കണ്ട വായ്‌നോക്കികളുടെ മുന്നില്‍ മുഖ്യമന്ത്രിയുടെ വിലപ്പെട്ട സമയമാണു നഷ്ടപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























