മുഖ്യമന്ത്രിക്ക് സരിതയേക്കാള്‍പ്പേടി തിരുവഞ്ചൂരിനെ, ചാണ്ടി ഉമ്മന്റെ ദുബായിലെ കേളികളുടെ ദൃശ്യങ്ങള്‍ തിരുവഞ്ചൂരിന്റെ കയ്യിലെന്ന് സരിത

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സരിത എസ് നായര്‍ സോളാര്‍ കമ്മീഷനുമുന്നില്‍ മൊഴി നല്‍കി. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴായിരുന്നു മുഖ്യമന്ത്രിയെ മകന്റെ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നത്. ചാണ്ടി ഉമ്മനെ ചേര്‍ത്ത് കമ്പനി രൂപീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് സരിത സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴിനല്‍കി. കമ്പനി കാര്യം ചര്‍ച്ച ചെയ്യാന്‍ രണ്ട് തവണ ചാണ്ടി ഉമ്മനെ കണ്ടു. നിരവധി തവണ ഫോണില്‍ വിളിച്ചുവെന്നും സരിത പറഞ്ഞു. സോളാര്‍ പാനല്‍ ഇറക്കുമതി ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നും സരിത സോളാര്‍ കമ്മീഷന്‍ മുമ്പാകെ വെളിപ്പെടുത്തി.
ചാണ്ടി ഉമ്മനുമായി ബന്ധമുള്ള സ്ത്രീ താനല്ലെന്നും സരിത പറഞ്ഞു. താനുമായി അവിഹിതമുണ്ടെന്ന വിധത്തിലാണ് പ്രചരണങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ അത് ശരിയല്ല. കേസില്‍ പ്രതിയായ മറ്റൊരു സ്ത്രീയുമായാണ് ചാണ്ടി ഉമ്മന് ബന്ധമുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനുമായുള്ള സിഡി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈവശമാണ് ഉള്ളതെന്നും സരിത സോളാര്‍കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ എല്ലാ കള്ളത്തരങ്ങളും പുറത്തുകൊണ്ടുവരുമെന്ന് സരിത എസ് നായര്‍ പറഞ്ഞിരുന്നു. സോളാര്‍ കമ്മീഷനില്‍ മൂന്നാം ദിവസവും മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സരിത. സോളാറുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളും അടുക്കിലും ചിട്ടയിലുമാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും സരിത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























