Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

നിരവധി വീടുകളും മനുഷ്യരുമുണ്ടായിരുന്ന പ്രദേശത്ത് ഇന്ന് അവശേഷിക്കുന്നത് കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന മണ്ണും, ചെളിയും കൂറ്റൻ പാറകളും:- എങ്ങും നിലവിളികൾ മാത്രം...

31 JULY 2024 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

നിരവധി വീടുകളും മനുഷ്യരുമുണ്ടായിരുന്ന പ്രദേശത്ത് ഇന്ന് അവശേഷിക്കുന്നത് കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന മണ്ണുംചെളിയും പാറക്കൂട്ടവും മാത്രം. ഇതിനിടയിൽ ശേഷിക്കുന്ന ജീവനുകളെയും മൃതശരീരങ്ങളെയും കണ്ടെത്താൻ ശ്രമിക്കുന്ന സൈനികരും. ഇടയ്ക്കിടെ മൃതദേഹങ്ങൾ കണ്ടെത്തുമ്പോൾ സൈനികരുടെ പോലും കണ്ണുനിറഞ്ഞുപോകുന്നു. പ്രദേശത്ത് ഇനിയും ജീവനോടെ നിരവധി പേർ ശേഷിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഇവരെ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സൈന്യം രക്ഷാപ്രവർത്തനത്തിന്റെ വേഗത കൂട്ടിയിരിക്കുകയാണ് . കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പരിശാേധന നടത്തുന്നുണ്ട്. മരണസംഖ്യ 199 ആയി ഉയർന്നിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ തിരച്ചിൽ ശക്തമാക്കുമ്പോൾ ഇത് ഇനിയും ഉയർന്നേക്കാം.

മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താൻ മൃതദേഹങ്ങളുടെ മണം പിടിക്കാൻ കഴിവുള്ള കെഡാവർ നായ്ക്കളുടെ സേവനവും തേടുന്നുണ്ട്. ഇവ നൽകുന്ന സൂചനകൾക്കനുസരിച്ച് മണ്ണിനടിയിലായ വീടുകൾ പൊളിച്ചാണ് രക്ഷാപ്രവർത്തകർ പരിശോധന നടത്തുന്നത്. ഹൃദയഭേദകമായ രംഗങ്ങളാണ് ഓരോവീട്ടിലും കാണാനാവുന്നതെന്നാണ് രക്ഷാപ്രവർത്തകർ സൂചിപ്പിക്കുന്നത്. മുണ്ടക്കൈയിലെ ഒരുവീട്ടിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ മൂന്നുമൃതദേഹങ്ങൾ കണ്ടെടുത്തു.

ഒരായുസ് മുഴുവൻ സമ്പാദിച്ചതെല്ലാം വലിച്ചെറിഞ്ഞ് ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നവന്റെ ദയനീയത മുഴുവൻ ഓരോ മൃതദേഹങ്ങളുടെയും കണ്ണുകളിൽ കാണാം. കുട്ടികൾ ഉൾപ്പടെ അഞ്ചും ആറും മൃതദേഹങ്ങൾ ഒന്നിച്ച് കെട്ടിപ്പിടിച്ചുകിടക്കുന്ന കാഴ്ച ജീവനുള്ളിടത്തോളം കാലം മറക്കാനാവില്ലെന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഒരു ജനപ്രതിനിധി പറയുന്നത്. നാറൂറോളം വീടുകളുണ്ടായിരുന്ന മുണ്ടക്കൈയിൽ ഇപ്പോൾ മുപ്പതുവീടുകൾ മാത്രമാണ് ശേഷിക്കുന്നത്. എത്രപേർ ജീവനോടെ ശേഷിക്കുന്നുണ്ടെന്നോ എത്രപേർ മരിച്ചുവെന്നോ ഒരു വിവരവുമില്ല. കാണാതായ ഉറ്റവരെ കണ്ടെത്താൻ ആശുപത്രികളിലും ദുരന്ത ഭൂമിയിലും നിറകണ്ണുകളോടെ തിരയുന്ന ചിലരെയും കാണാം.

ഉറ്റവരെയും ഉടയവരെയും തേടി ആശുപത്രികളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും അലയുന്ന ആളുകളുടെ ദൃശ്യങ്ങളും ഉള്ളുലക്കുന്നതാണ്. ഇന്നലെ രാത്രി മുതൽ മേപ്പാടി ആശുപത്രിയിൽ മൃതദേഹങ്ങൾ കാത്തിരിക്കുകയാണ് യൂനുസ് എന്ന പ്രദേശവാസി. തന്റെ ഉറ്റസുഹൃത്തിനെയും കുടുംബത്തെയും ആണ് അദ്ദേഹം തേടുന്നത്. ഓരോ മൃതദേഹം എത്തുമ്പോഴും തന്റെ സുഹൃത്തോ കുടുംബമോ അതിൽ ഉണ്ടോ എന്ന് യൂനുസ് പരതും.

ഒടുവിൽ ഇന്നലെ രാത്രിയോടെ നിലമ്പൂരിൽ നിന്ന് യൂനുസിന് ഒരു സന്ദേശം ലഭിച്ചു. പ്രിയസുഹൃത്തിന്റെ ചേതനയറ്റ ശരീരത്തിന്റെ ചിത്രമായിരുന്നു അത്. സുഹൃത്തിന്റെ കുടുംബത്തിലെ മറ്റുള്ളവർ എവിടെയെന്ന് യൂനുസിനിപ്പോഴും അറിയില്ല. എവിടെപ്പോയി തിരയണമെന്നും. യൂനുസിനെപ്പോലെ അനവധി മനുഷ്യർ ആശുപത്രി വരാന്തകളിൽ നിലവിളികളുമായി നടക്കുകയാണ്. പ്രിയപ്പെട്ടവരെ തിരികെക്കിട്ടാൻ എന്ത് ചെയ്യണമെന്ന് അവർക്ക് അറിയില്ല. രക്ഷാപ്രവർത്തകരുടെയും സൈന്യത്തിന്റെയും കരങ്ങൾ ഇനിയും എത്തിയിട്ടില്ലാത്ത പ്രദേശങ്ങൾ നിരവധിയാണ്.

 

 

എത്ര പേർ സഹായം കത്ത് കിടക്കുന്നെന്നോ, എത്ര പേർ ജീവനറ്റ് കിടക്കുന്നെന്നോ ആർക്കും അറിയില്ല. രണ്ടാം ദിനം നമ്മൾ കാണുന്നത് ഇന്നലെ കണ്ടതിനേക്കാൾ ഭയാനകമായ കാഴ്ചകളാണ്. പൂർണമായ രക്ഷാപ്രവർത്തങ്ങൾ കഴിയുമ്പോഴേക്കും കേരളം കണ്ടതിൽ വെച്ച ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാവും ചൂരൽമല ഉരുൾപൊട്ടൽ.

നിലവിൽ ഇതുവരെ 199 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങൾ മാത്രം ബാക്കിയായ കണ്ണീർക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും. മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.

 

 

ചൂരൽമല, മുണ്ടക്കൈ ഭാഗത്ത് സൈന്യത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ ചാലിയാറിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിരുന്നു. 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ 98 പേരെയാണ് കാണാതായതെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. 4 സംഘങ്ങളായി 150 സൈനികരാണ് ഇപ്പോൾ ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 minutes ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (1 hour ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (1 hour ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (2 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (2 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (2 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (5 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (5 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (5 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (5 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (6 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (6 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (6 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (6 hours ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (6 hours ago)

Malayali Vartha Recommends