തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്

ഒരു രഹസ്യവുമില്ല, എന്റെ ഫോണ്‍ വരെ ചോര്‍ത്തുന്നുണ്ടെന്ന് എനിക്കറിയാമെന്നും താന്‍ നിരന്തരം നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. ഫോണ്‍ ചോര്ത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഫോണില്‍ കൂടിപലകാര്യങ്ങളും തെറ്റിച്ച് പറയാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റേറ്റിന്റെ നിരീക്ഷണത്തിലാണ് എല്ലാവരും. സംസാരിക്കുമ്പോള്‍, കാറില്‍ കയറുമ്പോള്‍, വീട്ടിലേക്ക് കയറുമ്പോള്‍, മുറിയില്‍ കയറുമ്പോള്‍ ഒക്കെ നമ്മള് ആരുടെയോ നിരീക്ഷണത്തിലാണ്. കോളേജില്‍ പഠിക്കുന്ന കാലത്ത് ജോര്‍ജ് ഓര്‍വെല്ലിന്റെ 1984 എന്ന പുസ്തകം വായിച്ച് ടെന്‍ഷന്‍ ആയി. ജനങ്ങളെ ഭരണകൂടം നിരീക്ഷണത്തിലാക്കുന്നതായിരുന്നു പുസ്തകത്തിന്റെ ഇതിവൃത്തം. ഇപ്പോള്‍ തനിക്ക് ആ പേടിയില്ലെന്നും താന്‍ നിരീക്ഷണത്തിലാണെന്ന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു രഹസ്യവുമില്ല. എന്റെ ഫോണ്‍ വരെ ചോര്‍ത്തുന്നുണ്ടെന്ന് എനിക്കറിയാം. ഞാന്‍ അതുകൊണ്ട് ചോര്‍ത്തുന്ന ആളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി കാര്യങ്ങള്‍ തെറ്റിച്ചു പറയും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആരാണ് ഫോണ്‍ ചോര്ത്തുന്നതെന്നോ തന്നെ നിരീക്ഷണത്തിലാക്കുന്നതെന്നോ ഉള്ള കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.
https://www.facebook.com/Malayalivartha


























