Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ഉമ്മന്‍ ചാണ്ടിയായിരുന്നു മുഖ്യമന്ത്രിയെങ്കിലോ? അദ്ദേഹം വയനാട്ടില്‍ എത്തുമായിരുന്നു!! പിണറായി ക്ലിഫ് ഹൗസില്‍ കര്‍ക്കിടക ചികിത്സയിലാണ് ; ദുരന്തമുഖത്തേക്ക് ഓടിച്ചെന്നുകൂടെ പിണറായി നിങ്ങള്‍ക്ക്. സര്‍ക്കാരിനെതിരെ ജനരോഷം ഇളകി നില്‍ക്കുന്നു

31 JULY 2024 05:41 PM IST
മലയാളി വാര്‍ത്ത

More Stories...

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

കര്‍ണാടകയിലെ ഷിരൂരില്‍ ഒരു മലയാളി ഉള്‍പ്പെടെ ഏതാനുമാളുകള്‍ അപകടത്തില്‍ പെട്ടപ്പോള്‍ അവിടെ ഓടിയെത്തിയത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗളുരു എന്ന സംസ്ഥാന തലസ്ഥാനത്ത് നിന്നും കിലോമീറ്ററുകള്‍ താണ്ടിയാണ് അദ്ദേഹം ഷിരൂരില്‍ എത്തിയത്. എന്നാല്‍ ഇട്ടാവട്ടം പോലൊരു സംസ്ഥാനമായ കേരളത്തില്‍ അഞ്ചോ ആറോ മണിക്കൂറുകള്‍ കൊണ്ട്ഒരാള്‍ക്ക് വയനാട്ടിലെത്താം. ഇനി ഹെലികോപ്റ്റര്‍ ഉണ്ടെങ്കിലോ? മിന്നല്‍ വേഗത്തില്‍ വയനാട്ടിലെത്താം. പക്ഷേ നമ്മുടെ മുഖ്യമന്ത്രി വന്നില്ല. അതാണ് മുഖ്യമന്ത്രി . എന്നാല്‍ ഗവര്‍ണര്‍ വരും. മുഖ്യമന്ത്രി ഇപ്പോള്‍ കര്‍ക്കിടക ചികിത്സയിലാണ്. ഉമ്മന്‍ ചാണ്ടിയായിരുന്നു മുഖ്യമന്ത്രിയെങ്കിലോ? ഇന്നലെ പുലര്‍ച്ചെ തന്നെ അദ്ദേഹം വയനാട്ടില്‍ എത്തുമായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുമായിരുന്നു.വി. മിസ് യു ഉമ്മന്‍ ചാണ്ടി എന്ന് മലയാളികള്‍ ആവര്‍ത്തിക്കാനുള്ള കാരണം ഇതാണ്.

കര്‍ണാടക മുഖ്യമന്ത്രിക്കും പ്രായമുണ്ട്. രോഗങ്ങളുണ്ട്. എന്നാല്‍ ഏതാനും പേര്‍ മാത്രം മരിച്ച ഷിരൂരില്‍ അദ്ദേഹമെത്തി. ഒരു മലയാളിയെ കാണാതായത് വലിയ വാര്‍ത്തയായ സാഹചര്യത്തിലാണ് അദ്ദേഹം അവിടെ എത്തിയത്. അതില്‍ കേരളത്തോടുള്ള സ്‌നേഹവും കടപ്പാടും ഉണ്ടായിരുന്നു. അര്‍ജുനെ കാണാതായപ്പോള്‍ കേരളമല്ല രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. അത് കര്‍ണാടകമായിരുന്നു. അവര്‍ അര്‍ജുനെ അവരുടെ മകനെ പോലെ കരുതി. വയനാട് ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പിണറായിക്ക് പക്ഷേ ഒന്നും തോന്നാത്തത് എന്തു കൊണ്ടാണെന്ന് ആര്‍ക്കും മനസിലാവില്ല. നാളെ വയനാട്ടില്‍ പ്രധാനമന്ത്രി വന്നാലും മുഖ്യമന്ത്രി സൗകര്യമുണ്ടെങ്കില്‍ പോകും. അതാണ് നമ്മുടെ മുഖ്യമന്ത്രി. ആരെന്ത് കരുതുന്നു എന്നൊന്നും മുഖ്യമന്ത്രിക്ക് അറിയേണ്ട. താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്നു മാത്രം അറിഞ്ഞാല്‍ മതി.

തലസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തിയതോടെ തീര്‍ന്നു മുഖ്യമന്ത്രിയുടെ വയനാട് സങ്കടം. എല്ലാം ഏകോപിച്ചു എന്ന് പറയുന്ന മുഖ്യമന്ത്രി ഇന്ത്യന്‍ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ സംഭാവനകള്‍ ഓര്‍ത്തതേയില്ല. മുഖ്യമന്ത്രി വയനാട്ടില്‍ ചെന്നിട്ട് എന്താണ് നേട്ടമെന്ന് ചോദിക്കരുത്. മുഖ്യമന്ത്രി അവിടെ ചെന്നാല്‍ ചിത്രം മാത്രം.അഹോരാത്രം പണിയെടുക്കുന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് അത് വലിയ ആശ്വാസമായി മാറും. എന്നാല്‍ പണ്ടും ഇങ്ങനെതന്നെയായിരുന്നു പിണറായി.

പണ്ട് കസ്തൂരി രംഗനും മാധവ് ഗാഡ്ഗിലും പ്രവാചക ശബ്ദത്തില്‍ പറഞ്ഞ സത്യങ്ങള്‍ അനുസരിക്കാത്തതിന്റെ ഫലമാണ് നിരപരാധികള്‍ അനുഭവിക്കുന്നത്. മലപ്പുറം, വയനാട് ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായ 2019 ല്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് നടത്തുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച പഠനത്തില്‍ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. മൂന്നു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്. അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഇതു പതിവുപോലെ പിണറായിയുടെ വാചകമടിയായിരുന്നു.

മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ വീണ്ടും പരിഗണിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പാലാ ഉപതെരഞ്ഞടുപ്പിനെ പ്രതികൂലമായി ബാധിച്ചു. പാലായോട് ചേര്‍ന്ന പ്രദേശങ്ങളെ കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കിയാല്‍ ദോഷകരമായി ബാധിക്കുമെന്നതായിരുന്നു കാരണം. മാണി സി കാപ്പന്‍ ആദ്യമായി ജയിച്ചത് ആ തിരഞ്ഞടുപ്പിലായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വയനാടിലെ എം.പി ഓഫീസ് എസ്.എഫ്. ഐ. അടിച്ചു തകര്‍ത്ത സംഭവവും ഈ റിപ്പോര്‍ട്ടുകളുടെ ഭാഗമായിരുന്നു. 2018 ല്‍ പിണറായി സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ ഒരു ഉത്തരവാണ് അടിച്ചു തകര്‍ക്കലിലേക്ക് നയിച്ചത്. ഈ റിപോര്‍ട്ട് സുപ്രീം കോടതി ശരിവച്ച് തുടര്‍ നടപടികളിലേക്ക് പ്രവേശിച്ചിരുന്നു . പൂര്‍ണമായും സുപ്രീം കോടതിയുടെ വിവേചനാധികാരത്തില്‍ നില്‍ക്കുന്ന ഒരു വിഷയത്തിലാണ് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ബഫര്‍ സോണില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അപേക്ഷ നല്‍കണമെന്നാണ് കോടതി ഉത്തരവിലുളളത്. എന്നാല്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു സര്‍വകക്ഷി യോഗം പോലും വിളിച്ചു ചേര്‍ത്തില്ലെന്ന വിമര്‍ശങ്ങള്‍ക്കിടെയാണ് എസ്എഫ്‌ഐ സംഘം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകര്‍ത്തത്.

സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ണയിക്കണമെന്ന് കാണിച്ച് സുപ്രീം കോടതി ഇറക്കിയ ഉത്തരവില്‍ ഇങ്ങനെ പറയുന്നു. പൊതുജനതാല്‍പര്യാര്‍ത്ഥം ഈ ദൂരപരിധിയില്‍ ഇളവ് ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ സ്ഥാപനങ്ങള്‍ക്കും സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാം. ഈ ഏജന്‍സികള്‍ ഇതു സംബന്ധിച്ച് കോടതിയില്‍ ശുപാര്‍ശ സമര്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ കോടതി ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു.. കേരളത്തിലെ പ്രത്യേക സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം കേന്ദ്ര മന്ത്രിയെ കാണണമെന്ന് കര്‍ഷക സംഘടനകളും ആവശ്യപ്പെട്ടു . എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങളൊന്നും നടത്തിയില്ല. പകരം ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ വിഷയങ്ങള്‍ക്ക് സമാനമായ പ്രക്ഷോഭം മുന്നില്‍ കണ്ട ഇടതുമുന്നണി വിവിധ ജില്ലകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വിഷയം കേന്ദ്രത്തിനെതിരെ തിരിച്ചുവിട്ടു. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ച നടപടിയും ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി നേതാക്കളുടെ നിലപാട് ഏറ്റെടുത്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ അക്രമം നടത്തിയത്.

ബഫര്‍സോണ് ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. പൊലീസ് ലാത്തിച്ചാര്‍ജില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും പരിക്കുണ്ട്. പാലാ ഉപതിരഞ്ഞടുപ്പില്‍ തോറ്റതോടെയാണ് കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വേണ്ടെന്ന് വയ്ക്കാന്‍ പിണറായി തീരുമാനിച്ചത്. അതോടെ നമ്മുടെ നാടിന്റെ സമാധാനം നഷ്ടമായി. വയനാട് ദുരന്തമുണ്ടായ ഉടനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. മകന്‍ മരിച്ചാലും സാരമില്ല മരുമകളുടെ താലി അറ്റാല്‍ മതിയെന്ന ചിന്താഗതിയാണ് ഇതിനു പിന്നില്‍. പണ്ടും പ്രളയകാലത്ത് ഇത്തരത്തില്‍ കോടികളാണ് പിരിച്ചത്. വയനാട്ടില്‍ ചെന്ന് ദുരിത ബാധിതരെ ആശ്വസിപ്പിക്കുന്നതിന് പകരമാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ദുരിതാശ്വാസനിധിയില്‍ സംഭാവന നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. സാധനങ്ങള്‍ വാങ്ങി നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇതാണ് സര്‍ക്കാരിന്റെ ആര്‍ത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പ്രളയദുരിതാശ്വാസത്തിന് ലഭിച്ച തുകയില്‍ പകുതിപ്പോലും സര്‍ക്കാര്‍ ചെലവാക്കിയില്ല. ധനസമാഹരാണാര്‍ത്ഥം മുഖ്യമന്ത്രി നടത്തിയ ഗള്‍ഫ് സന്ദര്‍ശനം വെറും വിനോദയാത്രമാത്രമായെന്ന് ആക്ഷേപമുണ്ടായിട്ടും ഇവിടെ നിന്നും സമാഹരിച്ച തുകയുടെ കണക്ക് പുറത്തുവിടാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. തീര്‍ത്തും പരാജയപ്പെട്ട ഒരു സംരംഭമായിരുന്നു പ്രളയ ദുരിതാശ്വാസം . സര്‍ക്കാര്‍ നല്‍കുമെന്നേറ്റ 10 000 രുപ പോലും നല്‍കിയില്ല. ഇത് കിട്ടാതെ വന്നപ്പോള്‍ വി എസ്സിന്റെ സഹോദരി മാധ്യമങ്ങളോട് അക്കാര്യം തുറന്നു പറഞ്ഞ സന്ദര്‍ഭം വരെയുണ്ടായി.

പ്രളയം വന്നാലും ഇല്ലെങ്കിലും സര്‍ക്കാര്‍ അനുഭവിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. എന്നാല്‍ പ്രളയത്തിന്റെ പേരുപറഞ്ഞ് സാമ്പത്തിക അരക്ഷിതാവസ്ഥയെ മൂടി വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതേസമയം സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും വിദേശയാത്ര ഇതിന് ഉദാഹരണമാണ്. ജനങ്ങളെ മുണ്ടു മുറുക്കാന്‍ ഉപദേശിച്ച ശേഷം സര്‍ക്കാര്‍, പണം ധൂര്‍ത്തടിച്ചു.

തെരഞ്ഞടുപ്പ് സമയത്ത് സര്‍ക്കാര്‍ നടത്തിയ ധൂര്‍ത്തിന് കൈയും കണക്കുമില്ല. പത്രങ്ങളിലും ചാനലുകളിലും പരസ്യം നല്‍കാന്‍ ചെലവഴിച്ചതും കോടികളാണ്. പ്രളയ ദുരിതാശ്വാസ നിധി പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ കേട്ടതായി പോലും നടിച്ചില്ല. അങ്ങനെ സൂക്ഷിച്ചിരുന്നെങ്കില്‍ കൃത്യമായ കണക്ക് സര്‍ക്കാരിന് പറയേണ്ടി വരുമായിരുന്നു. അതു കൊണ്ടു തന്നെയാണ് പ്രത്യേക അക്കൗണ്ട് എന്ന ആശയം മുളയിലേ നുള്ളിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 minutes ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (1 hour ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (1 hour ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (2 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (2 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (2 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (5 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (5 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (5 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (5 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (6 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (6 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (6 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (6 hours ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (6 hours ago)

Malayali Vartha Recommends