നഷ്ടമായത് ഒരേ കുടുംബത്തിലെ 40 പേരെ; തീരാ നഷ്ടം ..മരണസംഖ്യ 243 ആയി. ഇന്ന് 92 മൃതദേഹം കൂടി കണ്ടെടുത്തു; 240 പേരെ കാണാനില്ല

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൻ്റെ നടുക്കത്തിലാണ് സംസ്ഥാനം. വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 243 ആയി. ഇന്ന് 92 മൃതദേഹം കൂടി കണ്ടെടുത്തു. 240 പേരെ കാണാനില്ല . ദുരന്തത്തിൻ്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ല.. ഉറ്റവരും ഉടയവരും നഷ്ടപ്പെടാത്തതായി ആരുമില്ല . 120ലേറെ പേർ ഇതുവരെ മരിച്ചതായാണ് വിവരം .
ഉരുള്‍പ്പൊട്ടലില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാല്‍പ്പതോളം പേരെ നഷ്ടമായ നാസർ മുണ്ടക്കൈ ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചവരിൽ ഒരാളാണ് . രണ്ട് സഹോദരിയും അനിയനും അവരുടെ മക്കളും അടക്കം പതിനേഴുപേരുടെ ജീവനാണ് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നാണ് നഷ്ടമായത്. ഭാര്യയുടെ കുടുംബത്തില്‍പ്പെട്ട ഏഴുപേര്‍, ഉമ്മയുടെ കുടുംബത്തിലുള്ള മറ്റുചില അംഗങ്ങള്‍ ഉള്‍പ്പെടെ നാല്‍പ്പതോളം പേരെയാണ് ഉരുള്‍പ്പൊട്ടലില്‍ കാണാതെ പോയത്.
അതിലും വലിയ വേദന നാസറിനുള്ളത് പലരുടെയും മൃതദേഹങ്ങള്‍ ലഭിച്ചില്ലെന്നതാണ്. ആകെ കിട്ടിയത് ആറുപേരുടെ മൃതദേഹമാണ്. മുണ്ടക്കെ ടൗണ്‍ മുഴുവനായി പോയെന്നും, അവിടെ തിരിച്ചറിയാനായി ഒന്നുമില്ലെന്നും നാസര്‍ പറഞ്ഞു. ഭാര്യയുടെ വീടും അയല്‍പ്പക്കത്തെ വീടുകളുമെല്ലാം നഷ്ടമായെന്നും നാസര്‍ പറയുന്നു.
അഞ്ഞൂറിലധികം വീടുകളിലും ലയങ്ങളിലുമായി ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായിട്ടുള്ളത് . മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത കണക്കനുസരിച്ച് 540 വീടുകളാണ് മുണ്ടക്കൈയില്‍ മാത്രമുണ്ടായിരുന്നത്. അതില്‍ ഇരുപത്തഞ്ചോളം വീടുകള്‍ മാത്രമേ ബാക്കിയുള്ളു. ആറോളം ലയങ്ങളിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരവധിപേരെ ഇനിയും കണ്ടെത്താനുണ്ട്
സുരക്ഷിതരാണെന്ന് വിശ്വസിക്കുന്ന പലരും മരിച്ചതായാണ് പിന്നീട് അറിയുന്നത് .. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ കനത്ത മഴയാണ് ഇപ്പോള്‍ വെല്ലുവിളിയായിരിക്കുന്നത്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുകയാണ്. കഴിഞ്ഞ ദിവസം സൈന്യം തയ്യാറാക്കിയ നടപ്പാലവും മുങ്ങിയിരിക്കുകയാണ്. യന്ത്രസഹായത്തോടെയുള്ള തിരച്ചില്‍ മഴയിലും തുടരുന്നുണ്ട്.
https://www.facebook.com/Malayalivartha


























