ചൂരല്‍മലയില്‍ വീണ്ടും അതിശക്തമായ മഴ.. താല്‍ക്കാലിക പാലം മുങ്ങിയത് രക്ഷാദൗത്യത്തിന് വെല്ലുവിളി

ചൂരല്‍മലയില്‍ വീണ്ടും അതിശക്തമായ മഴ.. കണ്ണാടി പുഴയിൽ അതിശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനാൽ കഴിഞ്ഞദിവസം നിർമ്മിച്ചിരുന്ന താൽക്കാലിക പാലം മലവെള്ളപ്പാച്ചിലിനെ തുടർന്ന് മുങ്ങിയിരിക്കയാണ് . ഇതോടൊപ്പം കടുത്ത കോടമഞ്ഞും ഉണ്ടായതോടെ മുണ്ടക്കൈ വീണ്ടും ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയിലായി
പുഴയ്ക്ക് കരയിൽ നിന്നും എല്ലാവരും മാറി നിൽക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം മുങ്ങിയതോടെ രക്ഷാപ്രവർത്തകരും മാദ്ധ്യമ സംഘവും ഉൾപ്പെടെയുള്ള വലിയൊരു കൂട്ടം മുണ്ടക്കൈയിൽ കുടുങ്ങിക്കിടക്കുകയാണ്.. മുണ്ടക്കൈ എൽപി സ്കൂളിന്റെ സമീപത്തു നിന്നും മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി. നാളെ ബെയ്ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായാൽ മാത്രമേ ഇനി രക്ഷാപ്രവർത്തനം സുഗമമായ രീതിയിൽ നടത്താൻ കഴിയൂ എന്നാണ് അധികൃതർ അറിയിക്കുന്നത്
വ്യോമസേനയുടെ രണ്ട് ഹെലികോപ്ടര്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. കരമാര്‍ഗം എത്തി ചേരാന്‍ ദുഷ്കരമായ സ്ഥലങ്ങളില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കണ്ണാടിപ്പുഴയില് ഉരുള്‍പ്പൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. അപായ സാധ്യത മുന്നില്‍ കണ്ട് രക്ഷാപ്രവര്‍ത്തനവും താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കേണ്ട അവസ്ഥയാണ് . സ്ഥലത്ത് സൈന്യത്തിന്റെ താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണവും ഇതേ തുടര്‍ന്നാണ് മുടങ്ങിയത്.
ദുരന്തത്തില്‍ ഇതുവരെ 243 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 240 പേരെ കാണാനില്ലെന്നാണ് ഇതുവരെ ലഭിച്ച വിവരം. മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തണമെങ്കില്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കണമെന്നാണ്് മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലെ തീരുമാനം.
https://www.facebook.com/Malayalivartha


























