ടിപി ശ്രീനിവാസന് നേരെ അക്രമം: മാപ്പ് ചോദിച്ച് സിപിഐഎം, ഖേദം പ്രകടിപ്പിച്ച്, എസ് എഫ് ഐ

ടിപി ശ്രീനിവാസന് നേരെ അക്രമം ഉണ്ടായ സംഭവത്തില്‍ എസ് എഫ് ഐ ഖേദം പ്രകടിപ്പിച്ചു. സംഭവം ദൗര്‍ഭാഗ്യകരമെന്നും ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ പറഞ്ഞു. സമരം ശക്തമായി മുന്നോട്ട് പോകുമെന്നും എസ് എഫ് ഐ വ്യക്തമാക്കി. അതേസമയം തന്നെ ടാര്‍ഗറ്റ് ചെയ്ത് എസ് എഫ് ഐ ആക്രമിക്കുകയായിരുന്നുവെന്ന് ടിപി ശ്രീനിവാസന്‍ പറഞ്ഞു. പൊലീസ് തനിക്ക് ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തിയില്ലെന്നും ടിപി ശ്രീനിവാസന്‍ ആരോപിച്ചു.
ടിപി ശ്രീനിവാസനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ സിപിഐഎം ക്ഷമ ചോദിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനാണ് ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. മനപൂര്‍വ്വം ശ്രീനിവാസനെ സമരക്കാര്‍ക്കിടയിലേക്ക് കടത്തിവിടുകയാണോയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് കടകംപള്ളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























