ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... ഷട്ടില്‍ കളിക്കുന്നതിനിടയില്‍ കൃഷി വകുപ്പ് ജീവനക്കാരന് കുഴഞ്ഞു വീണു മരിച്ചു

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... ഷട്ടില്‍ കളിക്കുന്നതിനിടയില്‍ കൃഷി വകുപ്പ് ജീവനക്കാരന് കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ വൈ.എം.സി.എയില്‍ ഷട്ടില്‍ കളിച്ചു കൊണ്ടിരിക്കെയാണ് വിധി തട്ടിയെടുത്തത്.
മാവേലിക്കര കൊറ്റാര്‍ കാവ് മുറിയില്‍ വാലുപറമ്പില്‍ പരേതനായ കേശവന്‍കുട്ടിയുടെ മകന് വി.കെ.സജീവ് (53) ആണ് മരിച്ചത്. മാങ്കാംകുഴി ജില്ലാ കൃഷിത്തോട്ടത്തില്‍ ഡ്രൈവറായിരുന്നു സജീവ്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഷട്ടില്‍ കളിക്കുന്നതിനിടയില്‍ കോര്‍ട്ടില്‍ കുഴഞ്ഞു വീണ സജീവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മാതാവ്: കെ.കെ.ദേവകി. ഭാര്യ: മോന്‍സിമോള്‍.മക്കള്‍: സൂര്യ വി.സജീവ്, കിരണ്‍ വി.സജീവ്, തേജസ് വി.സജീവ്. സംസ്കാരം: ഇന്ന് ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പില്‍ നടക്കുന്നതാണ്.
https://www.facebook.com/Malayalivartha


























