Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

15.10 ലക്ഷത്തിന്റെ കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസ്: കേസ് ഡയറി ഹാജരാക്കി അഴിക്കുള്ളില്‍ കഴിയുന്ന മുഖ്യ പ്രതി വിജയരാജിന്റെ ജാമ്യഹര്‍ജിയില്‍ ഇന്ന് ഉത്തരവ് പറയും

01 AUGUST 2024 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

15.10 ലക്ഷം രൂപയുടെ കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസില്‍ ജൂണ്‍ 22 മുതല്‍ അഴിക്കുള്ളില്‍ കഴിയുന്ന മുഖ്യ പ്രതി വിജയരാജിന്റെ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച (ഇന്ന്) ഉത്തരവ് പ്രഖ്യാപിക്കും. കേസിന്റെ കേസ് ഡയറി ഫയല്‍ തലസ്ഥാന ജില്ലാ കോടതിയില്‍ പോലീസ് ഹാജരാക്കി. കഴക്കൂട്ടം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണ് കേസ് ഡയറി ഹാജരാക്കിയത്. ഹര്‍ജിയില്‍ വാദം കേട്ടത് നിയുക്ത ഹൈക്കോടതി ജഡ്ജിയായ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.വി. ബാലകൃഷ്ണന്‍ ആണ്.


പെന്‍ഷന്‍കാരുടെ ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് അവരറിയാതെ വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ 5 പേര്‍ സസ്പെന്‍ഷനിലാണ്. കഴക്കൂട്ടം സബ് ട്രഷറി ഓഫീസിലെ ജൂനിയര്‍ സുപ്രണ്ടുമാരായ ശാലി, സുജ, സീനിയര്‍ അക്കൗണ്ടന്റ് ശിരീഷ് കുമാര്‍, ജൂനിയര്‍ അക്കൗണ്ടന്റുമാരായ ഷാജഹാന്‍, വിജയരാജ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ജൂണ്‍ 16 നാണ് ട്രഷറി ഉദ്യോഗസ്ഥരെ ട്രഷറി ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തത്. ജൂണ്‍ 22 നാണ് അക്കൗണ്ടന്റ് വിജയരാജ് അറസ്റ്റിലായത്.



മകളോടൊപ്പം കഴിഞ്ഞ ഒരു വര്‍ഷത്തോളം കാലം ഓസ്ട്രേലിയയില്‍ കഴിഞ്ഞിരുന്ന ശ്രീകാര്യം സ്വദേശി ചെറുവയ്ക്കല്‍ ശങ്കര്‍ വില്ലാസില്‍ എം. മോഹനകുമാരി പെന്‍ഷന്‍ എടുക്കാന്‍ എത്തിയപ്പോഴാണ് അവരുടെ അക്കൗണ്ടില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി മനസ്സിലാക്കിയത്. തുടര്‍ന്ന് മോഹനകുമാരി ട്രഷറി ഓഫീസര്‍ക്കും കഴക്കൂട്ടം പോലീസിലും പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ട്രഷറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.ആര്‍. ജിജു പ്രജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ചവര്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകളില്‍ നിന്ന് ഉള്‍പ്പെടെ 15 ലക്ഷത്തിലേറെ രൂപയാണ് വ്യാജ ചെക്ക് ലീഫുകള്‍ ഉപയോഗിച്ച് തട്ടിയെടുത്തതായി വ്യക്തമായത്. ഓരോ അക്കൗണ്ടുകളില്‍ നിന്നും രണ്ടിലേറെ തവണയാണ് ചെക്ക് ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയത്.

കഴക്കൂട്ടം ട്രഷറിയില്‍ നിന്ന് ഉടമസ്ഥര്‍ അറിയാതെയും ഒപ്പിടാതെയും വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കഴക്കൂട്ടം പോലീസ് രണ്ട് കേസുകള്‍ ചെയ്തു. ശ്രീകാര്യം സ്വദേശി മോഹനകുമാരി നല്‍കിയ പരാതിയിലും ജില്ലാ ട്രഷറി ഓഫീസര്‍ നല്‍കിയ പരാതിയിലും ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ ട്രഷറി ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രേഖകള്‍ ഉടന്‍ ഹാജരാക്കണമെന്ന് പോലീസ് ജില്ലാ ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.

.

പെന്‍ഷന്‍കാരുടെയും മരണപ്പെട്ടവരുടെയും അക്കൗണ്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കഴക്കൂട്ടം സബ് ട്രഷറിയില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന സിസി ടിവികള്‍ തട്ടിപ്പുകള്‍ നടത്തുവാന്‍ വേണ്ടി നശിപ്പിച്ചതാകാമെന്നാണ് നാട്ടുകാരുടെ സംശയം. പണം നഷ്ടമായ അക്കൗണ്ടുകളില്‍ നിന്ന് പണം എടുക്കുവാനായി ആരാണ് എത്തിയതെന്നും അഥവാ ഉടമസ്ഥന്‍ എത്തിയില്ല എങ്കില്‍ വ്യാജ ചെക്കുകള്‍ എങ്ങനെയാണ് മാറ്റിയെടുത്തതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയാണെന്ന് പെട്ടെന്ന് മനസ്സിലാക്കാതിരിക്കാന്‍ ആകാം ഇവ ചെയ്തതെന്നാണ് സംശയം. ട്രഷറിയില്‍ നടത്തിയ പരിശോധനയില്‍ സിസിടിവി ക്യാമറകള്‍ ഓഫാക്കി ഇട്ടിരിക്കുന്നതാണ് കണ്ടെത്തിയതെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ഇത് ആരാണ് ചെയ്തത് എന്നതും കണ്ടെത്തേണ്ടതുണ്ട്. പണമിടപാടുകള്‍ നടത്തിയാല്‍ ഉള്ള സന്ദേശം നല്‍കാത്തത് തട്ടിപ്പുകള്‍ നടത്താന്‍ സഹായമായി. സ്വന്തം അക്കൗണ്ടുകളില്‍ നിന്ന് പണമിടപാടുകള്‍ നടത്തുമ്പോള്‍ അക്കൗണ്ട് ഉടമയുടെ മൊബൈലില്‍ സന്ദേശങ്ങള്‍ നല്‍കുന്ന ബാങ്കുകളുടെ രീതി ട്രഷറിയില്‍ ഇല്ലാതിരുന്നതും തട്ടിപ്പുകാര്‍ക്ക് പണം തട്ടിയെടുക്കാന്‍ സഹായകമായി. അക്കൗണ്ട് ഉടമകള്‍ കൊടുക്കുന്ന ഫോണ്‍ നമ്പറുകളില്‍ ട്രഷറിയില്‍ നിന്ന് പണമിടപാടുകള്‍ നടത്തുമ്പോള്‍ സന്ദേശങ്ങള്‍ നല്‍കിയിരുന്നുവെങ്കില്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കില്ലായിരുന്നു. ഇത്തരത്തില്‍ സന്ദേശം നല്‍കുന്ന രീതി നടപ്പിലാക്കിയില്ലെങ്കില്‍ ഇനിയും തട്ടിപ്പുകള്‍ നടക്കുവാന്‍ ഏറെ സാധ്യതയുണ്ട്.

ട്രഷറിയില്‍ അക്കൗണ്ട് ഉള്ളതും നിലവില്‍ ജീവിച്ചിരിപ്പില്ലാത്തതുമായ മൂന്നോളം പേരുടെ അക്കൗണ്ടുകളില്‍ നിന്ന് തട്ടിയതാകട്ടെ 12 ലക്ഷത്തിലേറെ രൂപയാണ്. അതും അടുത്തടുത്ത മാസങ്ങളിലായി രണ്ടുമൂന്നും പ്രാവശ്യമാണ് ചെക്ക് ഉപയോഗിച്ച് പണം തട്ടിയെടുത്തത്. ഗോപിനാഥന്‍ നായരുടെ അക്കൗണ്ടില്‍ നിന്ന് 6,70,000 രൂപയും ജമീല ബീഗത്തിന്റെ അക്കൗണ്ടില്‍ നിന്ന് മൂന്നു ലക്ഷവും സുകുമാരന്‍ നായരുടെ അക്കൗണ്ടില്‍നിന്നും 2,90,000 രൂപയുമാണ് തട്ടിയെടുത്തത്. ഗോപിനാഥന്‍ നായരുടെ അക്കൗണ്ടില്‍ നിന്ന് പത്ത് 10 ചെക്ക് ലീഫുകള്‍ ഉപയോഗിച്ചാണ് 6.7 ലക്ഷം രൂപ തട്ടിയെടുത്തത്. ഇത്തരത്തിലാണ് മറ്റുള്ളവരുടെയും അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 minutes ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (1 hour ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (1 hour ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (2 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (2 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (2 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (5 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (5 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (5 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (5 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (6 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (6 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (6 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (6 hours ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (6 hours ago)

Malayali Vartha Recommends