യൂത്ത് കോണ്‍ഗ്രസിന്റെ ശവപ്പെട്ടി മാര്‍ച്ചിനെതിരെ വിജിലന്‍സ് കോടതി ജഡ്ജി എസ്എസ് വാസന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശവപ്പെട്ടി മാര്‍ച്ചിനെതിരെ വിജിലന്‍സ് കോടതി ജഡ്ജി എസ്എസ് വാസന്‍. താന്‍ പുനര്‍ജന്മെടുത്ത് വന്നതല്ല. ഇന്നലത്തെ ആള്‍തന്നെയാണ് താന്‍. മരിച്ചാല്‍ ഫ്രീസറില്‍ വെക്കരുതെന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. മാവിന്‍മുട്ടി വെച്ച് അപ്പോള്‍ തന്നെ കത്തിച്ചുകളയണമെന്നും പറഞ്ഞിട്ടുണ്ട്. വിജിലന്‍സ് കോടതിയില്‍ ആദ്യകേസ് പരിഗണിക്കവെ വിജിലന്‍സ് അഭിഭാഷകനോടാണ് ഇക്കാര്യം പറഞ്ഞത്.
എകെജി സെന്ററിലെ തൂപ്പുകാരനെപ്പോലെയാണ് വിജിലന്‍സ് കോടതി ജഡ്ജി പെരുമാറുന്നതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വിജിലന്‍സ് ജഡ്ജിക്ക് മാനസിക നില തെറ്റിയെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിനിധി ഡീന്‍ കുര്യാക്കോസും ആരോപിച്ചു. ജഡ്ജി കമ്മ്യൂണിസ്റ്റ്പാരമ്പര്യമുള്ളയാളാണെന്നും അതിനാലാണ് മുഖ്യമന്ത്രിക്കും കോണ്‍ഗ്രസസിനുമെതിരെ ആരോപണങ്ങള്‍ പടച്ചു വിടുന്നതെന്ന് ടി.സിദിഖ് കുറ്റപ്പെടുത്തിയിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























