വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്‍കാനായി പര്യാപ്തമായ അളവില്‍ സാധനങ്ങള്‍ എത്തിയിട്ടുണ്ട്; ഇനിയും സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കണമെന്നും കളക്ടര്‍

വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്‍കാനായി തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റിലെ കളക്ഷന്‍ സെന്ററിലേക്ക് സാധനങ്ങള്‍ ഇനി എത്തിക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി അറിയിച്ചു. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പര്യാപ്തമായ അളവില്‍ സാധനങ്ങള്‍ എത്തിയിട്ടുണ്ട്. ഇനിയും സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കണമെന്നും കളക്ടര്‍ അറിയിച്ചു.
ഉരുള്‍പൊട്ടല്‍ ദുരന്ത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയില്‍ നിന്ന് 53 അംഗ ഫയര്‍ ഫോഴ്സ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. നാല് ഉദ്യോഗസ്ഥരും 49 ഫയര്‍മാന്‍മാരും അടങ്ങുന്ന സംഘമാണ് ഒരാഴ്ചത്തെ ദൗത്യത്തിനായി വയനാട്ടിലെത്തുക. കളക്ട്രേറ്റിലെ കളക്ഷന്‍ സെന്ററില്‍ സ്വീകരിച്ച അവശ്യസാധനങ്ങളുടെ ആദ്യ ബാച്ചും ഇതോടൊപ്പം കൊടുത്തുവിട്ടു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയാണ് ആദ്യബാച്ചില്‍ വയനാട്ടിലെത്തിക്കുക.
https://www.facebook.com/Malayalivartha