സിഡി കയ്യിലില്ല, സരിത കഥകള്‍ മെനയുന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായര്‍ കഥകള്‍ മെനയുകയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചാണ്ടി ഉമ്മനുമായി ബന്ധപ്പെട്ട് സരിത പറയുന്ന സിഡിയുടെ കാര്യം തനിക്ക് അറിയില്ലെന്നും സരിതയുടെ ആരോപണത്തെ നിയമപരമായി നേരിടുമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു. നാളുകള്‍ക്ക് മുന്‍പേ ഇത്തരം ഒരു ആരോപണം അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. ആദ്യം പെന്‍െ്രെഡവുണ്ടെന്നും പിന്നീട് ഫോട്ടോയുണ്ടെന്നും ഇപ്പോള്‍ സിഡിയുണ്ടെന്നുമാണ് ആരോപണം. ഇതില്‍ നിന്നുതന്നെ ഇത് കള്ളക്കഥയാണെന്ന് വ്യക്തമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. ചാണ്ടി ഉമ്മന് സോളാര്‍ കമ്പനിയിലെ ഒരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈവശമുണ്ടെന്നും സരിത ഇന്ന് സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കിയിരുന്നു. ഈ ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തി തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























