മുണ്ടക്കൈ ദുരന്തബാധിത പ്രദേശം സന്ദർശിക്കാനെത്തിയ മേജർ രവിക്കെതിരെ സൈനിക യൂണിഫോം ദുരുപയോഗം ചെയ്തെന്ന് കാണിച്ച് പരാതി
മുണ്ടക്കൈ ദുരന്തബാധിത പ്രദേശം സന്ദർശിക്കാനെത്തിയ മേജർ രവിക്കെതിരെ സൈനിക യൂണിഫോം ദുരുപയോഗം ചെയ്തെന്ന് കാണിച്ച് പരാതി. ഡിഫൻസ് സർവീസ് റെഗുലേഷൻ പ്രകാരം സൈന്യത്തിൽ നിന്നും വിരമിച്ചയാൾ സൈനിക യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും മേജർ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ആർ.എ അരുൺ എന്നയാളാണ് പരാതി നൽകിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പൊലീസിനും പ്രതിരോധ മന്ത്രാലയത്തിനും ഇയാൾ പരാതി നൽകിയിട്ടുണ്ട്.
സൈനിക യൂണിഫോം ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് മേജർ രവിയുടെ പ്രവർത്തിയെന്നും ഇത് സുരക്ഷാ പ്രശ്‌നങ്ങൾ ഉയർത്തുന്നുണ്ടെന്നും വ്യക്തമാക്കിയ പരാതിക്കാരൻ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതുൾപ്പെടെ മേജർ രവിയുടെ പ്രവർത്തിയെ ശക്തമായി അപലപിക്കുന്നുവെന്നും പറഞ്ഞു. മോഹൻലാലിനൊപ്പമാണ് മേജർ രവി അടങ്ങുന്ന സംഘം ഇന്ന് വയനാട് ദുരന്തമുഖത്തെത്തിയത്.
വയനാട്ടിലെ ദുരന്തമുഖത്ത് നിന്നും സെല്‍ഫി എടുത്ത മേജര്‍ രവിക്ക് കടുത്ത വിമര്‍ശനം. നടനും ടെറിട്ടോറിയല്‍ ആര്‍മി ലെഫ്റ്റനന്റ് കേണലുമായ മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫിയാണ് നടനും സംവിധായകനുമായ മേജര്‍ രവി പങ്കുവച്ചത്. പി.ആര്‍.ഒ ഡിഫന്‍സ് കൊച്ചി എന്ന എക്‌സ് പേജിലാണ് മേജര്‍ രവി സെല്‍ഫിക്ക് പോസ് ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇയാള്‍ മേജര്‍ രവി അല്ല മൈനര്‍ രവിയാണ് എന്നാണ് ചിലര്‍ പ്രതികരിക്കുന്നത്. ചവിട്ടി നില്‍ക്കുന്ന മണ്ണിനടിയില്‍ എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും നിലവില്‍.
അങ്ങനെയുള്ള ദുരന്ത ഭൂമിയിലെത്തി ഇത്തരത്തിലുള്ള പ്രര്‍ത്തികള്‍ ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നും സെല്‍ഫി എടുത്തത് ശരിയായില്ല എന്നുമാണ് വിമര്‍ശനങ്ങള്‍. ഇങ്ങനെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളുണ്ടെന്നും പലരും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.
അതേസമയം, മോഹന്‍ലാലും മേജര്‍ രവിയുമടങ്ങുന്ന സംഘം ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പിലാണ് ഇന്ന് രാവിലെയോടെ എത്തിയത്. സൈനിക വേഷത്തില്‍ തന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടീമിനൊപ്പമാണ് മോഹന്‍ലാല്‍ എത്തിയത്. ആര്‍മി ക്യാമ്പിലെത്തിയ ശേഷമാണ് അദ്ദേഹം ദുരന്തഭൂമി സന്ദര്‍ശിച്ചത്.
https://www.facebook.com/Malayalivartha