Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ 90 ലക്ഷം തട്ടിയ സൈബര്‍ കേസ് ... ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വരുമാനം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ പരാതിക്കാരനില്‍ നിന്ന് പ്രതികള്‍ പണം വാങ്ങി, നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതോടെയാണ് യുവാവ് പരാതി നല്‍കിയത്, 3 പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

07 AUGUST 2024 09:50 AM IST
മലയാളി വാര്‍ത്ത

സമൂഹ മാദ്ധ്യമങ്ങളിലൂടെ ട്രേഡിംഗ് ജോലി വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപ തട്ടിയ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം കേസിലെ 3 പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടി വയ്ക്കണം.അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ആഴ്ചയില്‍ ഒരിക്കല്‍ ഹാജരാകണം. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.


ഹൈക്കോടതി ജാമ്യ ഉത്തരവും പാസ്‌പോര്‍ട്ടും ജാമ്യക്കാരെയും ഹാജരാക്കിയതിനെ തുടര്‍ന്ന് പ്രതികളെ വിട്ടയക്കാന്‍ ജയില്‍ സൂപ്രണ്ടിന് തലസ്ഥാന വിചാരണ കോടതി റിലീസ്‌മെമ്മോ നല്‍കി. വിചാരണ കോടതിയായ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സാ കാതറിന്‍ ജോര്‍ജ് മുമ്പാകെയാണ് ജാമ്യ ഉത്തരവ് ഹാജരാക്കിയത്. പ്രതിപ്പട്ടികയിലെ 9 മുതല്‍ 11 വരെയുള്ള പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്.2023 ലാണ് വന്‍ തട്ടിപ്പ് നടന്നത്.


2024 ഏപ്രില്‍ 4 നാണ് 9 ഉം 10 .ഉം 11 ഉം പ്രതികളായ മലപ്പുറം ജില്ലക്കാരായ മഞ്ചേരി എന്‍.എസ്.എസ് കോളേജിലെ മാടന്റോഡ് മാടന്‍കോഡ് ഹൗസില്‍ നീലാണ്ഠന്‍ മകന്‍ ശിവദാസന്‍, പുല്‍പ്പറ്റ കാരപ്പറമ്പില്‍ മൂസാ ഹാജി മകന്‍ അഷറഫ്, മഞ്ചേരി പുതുപ്പറമ്പില്‍ കുന്നി മുഹമ്മദ് മകന്‍ പി.പി. ഷാജിമോന്‍ , അഞ്ചാം പ്രതി യൂസഫ് മകന്‍ അല്‍ അമീന്‍ എന്നിവരെ സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത 90 ലക്ഷം രൂപയില്‍ 70 ലക്ഷത്തോളം രൂപ മലപ്പുറത്തുള്ള സഹകരണ ബാങ്കിലേക്കാണ് കൈമാറിയത്.

ഇത് പിന്തുടര്‍ന്ന് നൂതന സൈബര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സൈബര്‍ പൊലീസ് ടീം പ്രതികളുടെ വിവരം ശേഖരിച്ചായിരുന്നു അന്വേഷണം. തിരുവനന്തപുരം സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വരുമാനം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ പരാതിക്കാരനില്‍നിന്ന് പ്രതികള്‍ പണം വാങ്ങി. നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതോടെയാണ് യുവാവ് പരാതി നല്‍കിയത്. സൈബര്‍ പൊലീസ് സ്റ്റേഷന്‍ അസി. കമ്മിഷണര്‍ ഹരി, ഇന്‍സ്‌പെക്ടര്‍ കെ.എസ്. ജയന്‍, എസ്.ഐ. വിഷ്ണു, എസ്.സി.പി.ഒ ബിനുലാല്‍, സി.പി.ഒമാരായ ശബരിനാഥ്, സമീര്‍ഖാന്‍, വിഷ്ണു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് നേതൃത്വം നല്‍കിയത്. ഇത്തരത്തിലുള്ള തട്ടിപ്പില്‍ കോടിക്കണക്കിന് രൂപ കേരളത്തില്‍നിന്ന് വിവിധ സംഘങ്ങള്‍ തട്ടിച്ചതായുള്ള നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (44 minutes ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (53 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (2 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (3 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (3 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (4 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends