സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണനയില്‍...

നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്റെ വാദം. കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോള്‍ പറയുന്നതെന്നുമാണ് സിദ്ധിഖിന്റെ വാദത്തിലുള്ളത്.
അതേസമയം എം.മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണനയിലെടുക്കും. മുകേഷിന് ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയില്‍ എടുക്കേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
ഈ ഹര്‍ജിയില്‍ ഉത്തരവ് ഇന്നുണ്ടായേക്കും. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയും ഇന്ന് പരിഗണനയിലെടുക്കും.
https://www.facebook.com/Malayalivartha
























