തീവ്ര ന്യൂനമര്‍ദ്ദവും ന്യൂനമര്‍ദ്ദ പാത്തിയും... സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തീവ്ര ന്യൂനമര്‍ദ്ദവും ന്യൂനമര്‍ദ്ദ പാത്തിയും... സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ താഴെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.
തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെയാണ് പുചിയ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്.
മദ്ധ്യ പടിഞ്ഞാറന്‍ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സെപ്തംബര്‍ അഞ്ചോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യത.
https://www.facebook.com/Malayalivartha
























