മലപ്പുറത്ത് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു.... സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍

മലപ്പുറത്ത് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു.... സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍. മലപ്പുറം വഴിക്കോടാണ് സംഭവം നടന്നത്. കാരക്കോട് സ്വദേശി സിനാന് (17) ആണ് മരിച്ചത്.
പാമ്പുകടിയേറ്റതിന് പിന്നാലെ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല .മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അതേസമയം മഴക്കാലം തുടങ്ങിയതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാകുകയാണ്. എറണാകുളം തൃപ്പൂണിത്തുറയില്‍ വീട്ടിനകത്ത് നിന്ന് മലമ്പാമ്പിനെ പിടികൂടിയിരുന്നു. പേട്ട സ്വദേശിയായ ചാക്കോച്ചന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പാമ്പിനെ പിടികൂടിയത്. ഇതിനെ പിന്നീട് വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു.
https://www.facebook.com/Malayalivartha
























