കേരളം കണ്ട ഏറ്റവും വലിയ അധോലോക നായകന്‍ പിണറായി വിജയന്‍? കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയിളക്കിയ സഖാവ് ആരാണെന്ന ചോദ്യത്തിനും ഉത്തരം ഒന്നേയുള്ളു- പിണറായി വിജയന്‍

കേരളം കണ്ട ഏറ്റവും വലിയ അധോലോക നായകന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു- പിണറായി വിജയന്‍. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരന്‍ മുഖ്യമന്ത്രി എന്നതിനെക്കാള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയിളക്കിയ സഖാവ് ആരാണെന്ന ചോദ്യത്തിനും ഉത്തരം ഒന്നേയുള്ളു- പിണറായി വിജയന്‍. മാടമ്പിത്തരം കൈയാളുന്ന പിണറായി വിജയന്റെ സകലമാന തട്ടിപ്പുകളും കൊള്ളയും അപ്പാടെ അറിയാവുന്നയാളാണ് അന്‍വര്‍ എല്‍എല്‍എ. അന്‍വര്‍ പലതും വെളിപ്പെടുത്തുമെന്നു പറഞ്ഞതേയുള്ളു, അഴിമതിയുള്ള കറയില്‍ മുക്കിയ തൊപ്പം തലമണ്ടയില്‍ വച്ചു പോലീസ് സേനയെ നാറ്റിച്ച അജിത്കുമാറിനെ പുറത്താക്കാന്‍ പിണറായി നിര്‍ബന്ധിതനായിരിക്കുന്നത്. പെണ്ണുപിടിയനെന്നു പേരെടുന്ന ശശിയെ സെക്രട്ടറിയാക്കാന്‍ മടി കാണിക്കാത്ത കാരണഭൂതനെക്കുറിച്ച് എന്തുപറയാന്‍.
സിപിഎം മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദനെ വെട്ടിനിരത്തി സിപിഎമ്മിന്റെ സമഗ്രാധിപത്യം താലത്തിലാക്കി പിണറായി വിജയന്റെ തലയില്‍ വെച്ചുകൊടുത്ത ഇപി ജയരാജനെ പിണറായി വെട്ടിനിരത്തി. ടിപി ചന്ദ്രശേഖരനെ തീര്‍ത്തതുപോലെ മറ്റൊരു തരം വെട്ടിനിരത്തലാണ് സംസ്ഥാന സമിതിയില്‍ കഴിഞ്ഞ ദിവസം സംഭവിച്ചിരിക്കുന്നത്. എംവി ഗോവിന്ദനെ ഉപയോഗിച്ച് പിണറായി ഇപി ജയരാജനെ തീര്‍ത്തതിനു പിന്നാലെയാണ് പിണറായിക്കെതിരെ വന്‍ ആരോപണം ഉയരുന്നത്. പോലീസ് സേനയില്‍ വന്‍ അഴിമതിക്കാരുണ്ടെന്നും എംആര്‍ അജിത്കുമാര്‍ അതില്‍ ഒരു കണ്ണി മാത്രമാണെന്നും പിണറായി വിജയനറിയാം. ചെമ്പിലും ചെമ്പുകലത്തിലും ഖുറാന്‍ പെട്ടിയിലും കൊണ്ടുവന്ന ഡോളറും സ്വര്‍ണനാണയവും മലപ്പുറത്തെ സുരക്ഷിത താവളങ്ങളില്‍ എത്തിച്ചതില്‍ പ്രധാന കണ്ണിയായി എംആര്‍ട അജിത്കുമാര്‍ മാത്രമല്ല ചില എംഎല്‍എമാരും പാര്‍ട്ടി നേതാക്കളുമുണ്ടായിരുന്നു. അടുത്ത കാലം വരെ എംആറുമായി അടുപ്പമുണ്ടായിരുന്ന അന്‍വര്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ തൊപ്പിവച്ച ശൂരനെ തള്ളിക്കളഞ്ഞതെന്ന് വ്യക്തമല്ല.
കേവലം ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആയുഷ്‌കാലം ജോലി ചെയ്താല്‍ കിട്ടില്ലാത്ത വിധമുള്ള സ്വത്തുവകകളുടെ ഉടമായിരിക്കുന്നു എംആര്‍ അജിത്കുമാര്‍ എന്നാണ് അന്‍വര്‍ പറയുന്നത്. പിണറായി വിജയനുമായി ബന്ധപ്പെട്ട സകല കൊള്ളകള്‍ക്കും കാവല്‍ നിന്ന് പോലീസ് അടിയാനാണ് എംആര്‍ അജിത്കുമാര്‍ എന്നാണ് നാടെങ്ങുമുള്ള വര്‍ത്തമാനം. അന്‍വര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും മുന്‍പ് കാരണഭൂതന്‍ എംആര്‍ അജിത്കുമാറിനെ വെട്ടിനിരത്തിയിരിക്കുന്നു.
മലപ്പുറം എഡിജിപി എം.ആര്‍.അജിത്കുമാറിനും പൊലീസിനും എതിരെ കൂടുതല്‍ ആരോപണങ്ങളുമായി പി.വി.അന്‍വര്‍ എംഎല്‍എ കടന്നുവന്നയുടനായിരുന്നു വെട്ടിനിരത്തല്‍. അജിത് കുമാര്‍ കൊട്ടാരം പണിയുന്നു എന്നാണ് അന്‍വറിന്റെ ഗരുരുതരമായ ആരോപണം. കവടിയാര്‍ കൊട്ടാരത്തിനടുത്ത് അജിത്കുമാര്‍ ഇതിനായി സ്ഥലം വാങ്ങിയെന്നും കോടികളുടെ ആഡംബര വീടാണു നിര്‍മിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു. എവിടെനിന്നു കിട്ടി ഒരു പോലീസ് ഓഫീസര്‍ക്ക് ഇത്രയും പണം എന്നത് ആരും അറിയുന്നില്ല. എല്ലാക്കാലത്തും പിണറായി വിജയനുവേണ്ടി ഒത്താശ ചെയ്തിരുന്ന വിശ്വസ്തനായ പോലീസുകാരനായിരുന്നു ഇയാള്‍. മലപ്പുറം കേന്ദ്രീകരിച്ചുള്ള കള്ളനോട്ട്, വിദേശകറന്‍സി, സ്വര്‍ണക്കടത്ത് കേസുകള്‍ക്കും ഒത്താശ ചെയ്തിരുന്നതില്‍ ഇയാള്‍ക്കും പങ്കുണ്ടായിരുന്നു.
കവടിയാറില്‍ 12,000 ചതുരശ്ര അടിയിലുള്ള വീടാണ് അജിത്കുമാര്‍ നിര്‍മിക്കുന്നതെന്നും കവടിയാര്‍ കൊട്ടാരത്തിനടുത്ത് ഇതിനായി അജിത്കുമാറിന്റെ പേരില്‍ 10 സെന്റും അളിയന്റെ പേരില്‍ 12 സെന്റും വാങ്ങിയെന്നും അന്‍വര്‍ ആരോപിക്കുന്നു. ചുരങ്ങിയത് 50 കോടി രൂപയുടെ കച്ചവടമാണ് ഇത്തരത്തില്‍ നടന്നിരിക്കുന്നത്. സോളര്‍ കേസ് അട്ടിമറിച്ചതില്‍ എഡിജിപി അജിത്കുമാറിനു പങ്കുണ്ടെന്നും എടവണ്ണ റിദാന്‍ കൊലപാതക കേസില്‍ നിരപരാധിയെ കുടുക്കിയെന്നും അന്‍വര്‍ ആരോപിച്ചു.
ഒരു കാര്യം തീര്‍ച്ചയാണ് പിണറായി വിജയനുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലും ഭരണത്തിലും എക്കാലത്തും ശക്തമായ ഒരു അധോലോകമുണ്ട്. ഡോളര്‍ കടത്തുകേസില്‍ നിന്ന് പിണറായി വിജയന്‍ രക്ഷപ്പെട്ടെങ്കിലും ചെമ്പില്‍ കടത്തിയ സ്വര്‍ണനിധി ക്ലിഫ് ഹൗസിലേക്കാണ് പോയതെന്ന് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ കാലം മറന്നുപോയി. ഇനി പി ശശി എന്ന കളങ്കിതനെ പുറത്താക്കി എന്നൊരു വാര്‍ത്ത പുറത്തുവന്നേക്കാം. പിണറായി വിജയനും ഇടതുസര്‍ക്കാരും ആകെ നാറിക്കുളമായിരിക്കുന്നു. സിപിഎം എന്ന പ്രസ്ഥാനം ഒരു വന്‍കൊള്ളസംഘമായി മാറിയിരിക്കുന്നു. എകെജി സെന്ററില്‍ നിന്ന് അധികാരം നിയന്ത്രിക്കപ്പെടുന്ന കേരളത്തില്‍ കൊള്ളയും കൊലയും ഇനിയും ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
https://www.facebook.com/Malayalivartha
























