മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍കേന്ദ്ര ജല കമ്മിഷന്റെ ഇടപെടൽ; ഡാമില്‍ സമഗ്രമായ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മിഷന് അംഗീകരിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍കേന്ദ്ര ജല കമ്മിഷന്റെ ഇടപെടൽ. ഡാമില്‍ സമഗ്രമായ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മിഷന് അംഗീകരിച്ചു. സുരക്ഷാ പരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്ന നിലപാട് കേരളം സ്വീകരിച്ചിരുന്നു..
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗത്തില്‍ കേരളം ഈ നിലപാട് സ്വീകരിക്കുകയായിരുന്നു . അണക്കെട്ടില്‍ ആദ്യം അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കാനാവില്ല. കേരളം നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരുന്ന വിശദമായ അണക്കെട്ട് സുരക്ഷാപരിശോധന 12 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുവാനാണ് തീരുമാനം.
പത്തുവര്ഷത്തിലൊരിക്കല് രാജ്യത്തെ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന ആവശ്യമാണെന്നാണ് കേന്ദ്ര ജലകമ്മിഷന്റെ സുരക്ഷാപുസ്തകത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 2011-ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അവസാനമായി സമഗ്ര സുരക്ഷാപരിശോധന നടന്നത്.സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി 2011-ലാണ് ഇതിന് മുമ്പ് ഇങ്ങനെ ഒരു വിശദ പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha
























