വാഹന പരിശോധനയ്ക്കിടെ കര്‍ണാടകയില്‍ നിന്നും വില്‍പ്പനക്കായി കൊണ്ടുവരികയായിരുന്ന 26 പാക്കറ്റ് മദ്യവുമായി യുവാവ് പോലീസ് പിടിയില്‍...

കര്‍ണാടകയില്‍ നിന്നും വില്‍പ്പനക്കായി കൊണ്ടുവരികയായിരുന്ന 26 പാക്കറ്റ് മദ്യവുമായി യുവാവ് പൊലീസ് പിടിയിലായി. കിടങ്ങനാട് ഓടക്കുനി ഒ.വി ബാബു(29) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മുത്തങ്ങ പൊലീസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് 29കാരന് പിടിയിലായത്. ഗുണ്ടല്‍പേട്ട ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 73 ഇ 8679 നമ്പര്‍ സ്കൂട്ടര്‍ പരിശോധിച്ചതിലാണ് 26 പാക്കറ്റ് മദ്യം കണ്ടെത്തിയത്. കര്‍ണാടകയില്‍ മാത്രം വില്‍പ്പന നടത്താവുന്ന പാക്കറ്റ് മദ്യമാണ് കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha
























